കിടിലൻ ഭാവങ്ങളുമായി നവ്യ നായർ; വീഡിയോ കാണാം!!

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെമലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യനായർ. ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് നവ്യ. ജാനകി ജാനേ…

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെമലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യനായർ. ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് നവ്യ. ജാനകി ജാനേ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’യിൽ നവ്യയ്‌ക്കൊപ്പം സൈജുകുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാനകി ജാനേയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നവ്യ പറയുന്ന രസകരമായ സംഭാഷണവും മൂഖഭാവവുമാണ് വീഡിയോയിലുള്ളത്.

ജാനകി ജാനേ തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ കടന്നുപോവുന്ന സിനിമയാണ്. ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്‌ന, ഷെർഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ ശ്യാമപ്രകാശ് എംഎസ് ,എഡിറ്റർ നൗഫൽ അബ്ദുള്ള.