സിനിമാലോകത്തെ എറെ വേദനിപ്പിച്ച മരണമായിരുന്നു നടൻ ചിരഞ്ജീവിയുടേത്, ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗര്‍ഭിണിയാണെന്ന വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ ആ വേദന ഇരട്ടിക്കുകയായിരുന്നു, കഴിഞ്ഞ ദിവസമായിരുന്നു മേഘ്നയുടെ ബേബി ഷവർ ചടങ്ങ് നടന്നത്, അതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ആ ചിത്രങ്ങളെ കുറിച്ച് നവ്യാ നായര്‍ പങ്കുവച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത് “എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ,” എന്നാണ് നവ്യ കുറിച്ചത്.
ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്റെ ഭർത്താവിനെക്കുറിച്ച് പറഞ്ഞ് മേഘ്ന എത്തിയിരുന്നു, പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാമിലെ പേരും മേഘ്ന മാറ്റി, തന്റെ ചിരഞ്ജീവി എന്നും എന്റെയൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം തന്നിൽ കൂടി പുനർജനിക്കുമെന്നും മേഘ്ന പറഞ്ഞിരുന്നു