ആ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നു..!! – നവ്യ നായര്‍

ഇഷ്ടം എന്ന സിനിമ മുതല്‍ ഒരുത്തീ എന്ന സിനിമ വരെ എത്തിനില്‍ക്കുന്ന നവ്യയുടെ അഭിനയജീവിത യാത്രയില്‍ പ്രേക്ഷകര്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന നവ്യ ശക്തമായൊരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഒരുത്തീ മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. എന്നാല്‍ ഒരുത്തീയിലെ നടിയുടെ കഥാപാത്രം ജനശ്രദ്ധ നേടുകയാണ്.

തിരിച്ചു വരവിന് മുന്‍പും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായി തുടങ്ങിയിരുന്നു. അതിനിടെയാണ് നവ്യയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. മകന്റെ പിറന്നാള്‍ ആഘോഷത്തിനും പുത്തന്‍ കാറ് വാങ്ങിയപ്പോഴും എല്ലാം താരം ആ വിശേഷങ്ങളും സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു. ആ ഫോട്ടോകളിലൊന്നും നവ്യയുടെ ഭര്‍ത്താവായ സന്തോഷിനെ കാണാത്തതാണ് ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.

എന്നാന്‍ മുംബയില്‍ ജോലി തിരക്കുകളില്‍ ആയതിനാല്‍ സന്തോഷിന് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആയില്ല എന്നതാണ് സത്യാവസ്ഥ. ഇത്തരം വാര്‍ത്തകളോട് നവ്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു… അത്തരം വാര്‍ത്തകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് തോന്നുമ്പോളാണ് അത് കയറിക്കാണുക. കൗതുകമുള്ള ഒരു വാര്‍ത്തയായതുകൊണ്ട് കൂടുതല്‍ പേര്‍ അതുകാണും.

മകന്റെ പിറന്നാളിന് വണ്ടി വാങ്ങിയപ്പോഴും, പിറന്നാളിനുമിട്ട ചിത്രങ്ങളില്‍ ഭര്‍ത്താവുണ്ടായിരുന്നില്ല. ഈ മൂന്നു ചിത്രങ്ങളും ചേര്‍ത്തുവച്ചാണ് വിവാഹമോചന പ്രചാരണങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ അത് കഴിഞ്ഞ് ചേട്ടല്‍ വീട്ടില്‍ എത്തിയിരുന്നു. എല്ലാവരും ഒത്തുചേര്‍ന്ന് ഒരു ആഘോഷമായിരുന്നു. പിന്നെ അച്ഛന് ബലിയുമിട്ടാണ് ഭര്‍ത്താവ് മുംബൈയിലേക്ക് മടങ്ങിയത്. ഇതെല്ലാമെങ്ങനെ ആളുകളെ പറഞ്ഞ് മനസിലാക്കും. വാര്‍ത്തയ്ക്കു വേണ്ടിയുള്ള കാര്യങ്ങളെന്ന നിലയില്‍ മാത്രമേ ഇക്കാര്യങ്ങളെ കാണുന്നുള്ളൂ. ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago