Film News

വേറെ ഒരു അമ്മ ഇവിടെ ഉണ്ട്…സര്‍ഗ്ഗക്കുട്ടിയോട് നവ്യാ നായര്‍!!

ബാലാമണിയായെത്തി മലയാളികളുടെ ഹൃദയത്തിലിടം നേടിയ നായികയാണ് നവ്യാനായര്‍. ഏറെ ആരാധകരുള്ള താരം ബാലാമണിയായി തന്നെയാണ് അറിയപ്പെടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകര്‍ പഴയ സ്‌നേഹത്തോടെ തന്നെ സ്വീകരിച്ചു.

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. സിനിമയിലും സജീവമാണ് താരം. അതേസമയം, മിനിസ്‌ക്രീനില്‍ ജഡ്ജായും താരം എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കുട്ടി ഗായിക സര്‍ഗയുടെ
വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. നവ്യാന്റിയ്ക്ക് ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് സര്‍ഗ്ഗക്കുട്ടി.

നവ്യാന്റിയ്ക്ക് സ്‌നേഹപൂര്‍വ്വം ക്രിസ്തുമസ് – പുതുവത്സരാശംസകള്‍ എന്നെഴുതി, ചിത്രങ്ങളെല്ലാം വരച്ചു സ്വന്തമായി ഒരു ക്രിസ്തുമസ് കാര്‍ഡ് തയ്യാറാക്കിയാണ് സര്‍ഗ്ഗക്കുട്ടി ആശംസകള്‍ നേര്‍ന്നത്.

വീഡിയോയ്ക്ക് മറുപടി ആശംസകളും നവ്യ നേര്‍ന്നിട്ടുണ്ട്.”ഞാന്‍ കിടിലത്തില്‍ പരിചയപ്പെട്ട എന്റെ പ്രിയപ്പെട്ട സര്‍ഗ്ഗക്കുട്ടിയ്ക്ക് ഒരായിരം ക്രിസ്തുമസ് ആശംസകള്‍..എന്നും ആന്റിയുടെ മനസ്സില്‍ മോളോടുള്ള സ്‌നേഹം ഉണ്ടാവും.. എന്തു ആവശ്യത്തിനും മോള്‍ക്ക് എന്ന് വേണമെങ്കിലും വിളിക്കാം വേറെ ഒരു അമ്മ ഇവിടെ ഉണ്ട്”, എന്ന് പറഞ്ഞാണ് നവ്യ വീഡിയോ പങ്കുവച്ചത്.

മുന്‍പ് വിമാനത്തില്‍ കയറണമെന്ന സര്‍ഗക്കുട്ടിയുടെ സ്വപ്‌നവും നവ്യ യാഥാര്‍ഥ്യമാക്കിയിരുന്നു. കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേയ്ക്കും തിരിച്ചും ടിക്കറ്റ് എടുത്തു നല്‍കി. സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും നവ്യ ഒരുക്കിയിരുന്നു. സര്‍ഗക്കുട്ടിയുടെ വിമാനയാത്രയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു.

Anu B