മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ അരങ്ങേറ്റം.
ഇപ്പോഴിതാ ദിലീപുമായി ബന്ധപ്പെട്ട നവ്യയുടെ ചില പഴയ അഭിമുഖങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. തുടക്ക കാലത്ത് സിനിമയുടെ സെറ്റില്‍ വെച്ച് ഫോട്ടോ എടുക്കുന്ന സമയം ദിലീപ് തോളില്‍ കൈ വെച്ചു. എന്നാല്‍ ആ സമയത്ത് തന്റെ വല്ലാതെ നെഞ്ചിടിച്ചു എന്ന് നവ്യ വെളിപ്പെടുത്തി. നവ്യയുടെ പേടി മനസ്സിലാക്കിയ ദിലീപ് മാറ്റിനിര്‍ത്തി നവ്യയെ ഉപദേശിച്ചു. അങ്ങനെ സുപ്പീരിയോരിറ്റി ഒന്നും തനിക്കില്ലെന്നും എന്നെ കണ്ടാല്‍ പേടിക്കണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
നമ്മള് ഒരേപോലുള്ള അഭിനേതാക്കളാണ്. നീ നായികയും ഞാന്‍ നായകനുമാണ്. അപ്പോള്‍ അതുപോലെ തന്നെ കാണണമെന്നും നവ്യയോട് ദിലീപ് പറഞ്ഞത്രേ. ഒരു ചേട്ടനെ പോലെ സ്നേഹത്തോടെ ആയിരുന്നു തന്നോടുള്ള ദിലീപിന്റെ ആ വാക്കുകള്‍ എന്നാണ് നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ആദ്യ നായകന് ദിലീപ് ആണെന്ന് പറയാന്‍ നവ്യ ഒരിടത്തും മറക്കാറില്ല.
നവ്യയും ദിലീപും ഒരുമിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു.
‘മഴത്തുള്ളിക്കിലുക്കം”, ”കുഞ്ഞിക്കൂനന്”, ”കല്യാണരാമന്”, ”പാണ്ടിപ്പട”, ”ഗ്രാമഫോണ്‍”, ”പട്ടണത്തില്‍ സുന്ദരന്‍” തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ താരജോഡികളായി.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…