ദിലീപേട്ടന്‍ തോളത്ത് കൈവച്ചപ്പോള്‍ നെഞ്ചിടിച്ചു, നവ്യ നായര്‍

navya about kalyanaraman
navya about kalyanaraman

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ അരങ്ങേറ്റം.
ഇപ്പോഴിതാ ദിലീപുമായി ബന്ധപ്പെട്ട നവ്യയുടെ ചില പഴയ അഭിമുഖങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. തുടക്ക കാലത്ത് സിനിമയുടെ സെറ്റില്‍ വെച്ച് ഫോട്ടോ എടുക്കുന്ന സമയം ദിലീപ് തോളില്‍ കൈ വെച്ചു. എന്നാല്‍ ആ സമയത്ത് തന്റെ വല്ലാതെ നെഞ്ചിടിച്ചു എന്ന് നവ്യ വെളിപ്പെടുത്തി. നവ്യയുടെ പേടി മനസ്സിലാക്കിയ ദിലീപ് മാറ്റിനിര്‍ത്തി നവ്യയെ ഉപദേശിച്ചു. അങ്ങനെ സുപ്പീരിയോരിറ്റി ഒന്നും തനിക്കില്ലെന്നും എന്നെ കണ്ടാല്‍ പേടിക്കണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.


നമ്മള്‍ ഒരേപോലുള്ള അഭിനേതാക്കളാണ്. നീ നായികയും ഞാന്‍ നായകനുമാണ്. അപ്പോള്‍ അതുപോലെ തന്നെ കാണണമെന്നും നവ്യയോട് ദിലീപ് പറഞ്ഞത്രേ. ഒരു ചേട്ടനെ പോലെ സ്നേഹത്തോടെ ആയിരുന്നു തന്നോടുള്ള ദിലീപിന്റെ ആ വാക്കുകള്‍ എന്നാണ് നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ആദ്യ നായകന്‍ ദിലീപ് ആണെന്ന് പറയാന്‍ നവ്യ ഒരിടത്തും മറക്കാറില്ല.
നവ്യയും ദിലീപും ഒരുമിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു.
‘മഴത്തുള്ളിക്കിലുക്കം”, ”കുഞ്ഞിക്കൂനന്‍”, ”കല്യാണരാമന്‍”, ”പാണ്ടിപ്പട”, ”ഗ്രാമഫോണ്‍”, ”പട്ടണത്തില്‍ സുന്ദരന്‍” തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ താരജോഡികളായി.