പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ. വനിതാ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് നടി ഭാവന. കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്.
ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ എസ് ഐ ആന്റണി എന്ന പ്രാധാന്യമുള്ള കഥാപാത്രമായി വിനായകനും എത്തുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ഗോപി സുന്ദര്‍ ഒപ്പം തകര ബാന്റും, എഡിറ്റിംഗ് ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രതീഷ് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, വരികള്‍ ബി കെ ഹരിനാരായണന്, ആലങ്കോട് ലീലാകൃഷ്ണന്, അബ്രു മനോജ്, സംഘട്ടനം ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്, വിഎഫ്എക്സ് നിതിന്‍ റാം (പിക്റ്റോറിയല്‍), സൗണ്ട് മിക്സിംഗ് വിപിന്‍ നായര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍ (പൊയറ്റിക്), മാര്‍ക്കറ്റിംഗ്- കമ്യൂണിക്കേഷന്‍സ് സംഗീത, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് അജി മസ്കറ്റ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, ട്രെയ്ലര് കട്ട് ഡോണ്‍മാക്സ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2012 ല്‍ പുറത്തെത്തിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രമാണ് ഇതിനു മുന്‍പ് മലയാളത്തില്‍ നവ്യ നായരുടേതായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം.