Categories: Film News

മാഗസിൻ കണ്ടപ്പോൾ ഒന്ന് ക്ലിക്കി !! തന്റെ പഴയചിത്രം പങ്കുവെച്ച് നവ്യ

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.  ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആണ്.ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച്‌ നടി നവ്യ നായര്‍ .

ഇപ്പോൾ ഒരു പഴയ മാഗസിനിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. പഴയമാഗസിന്‍ കണ്ടപ്പോള്‍ ഒന്നു ഫോണില്‍ ക്ലിക്ക് ചെയ്തു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വെച്ചിരിക്കുന്നത്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Krithika Kannan