Film News

സിനിമ ഇല്ലാതായാല്‍ വീട് വിറ്റ് സിനിമയെടുക്കും!!! ജോലി തരുമോ എന്ന് ചോദിക്കില്ല-നവാസുദ്ദീന്‍ സിദ്ദിഖി

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി ഇന്ന് ബോളിവുഡിലെ മുന്‍നിര താരമായി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് താരമായ കഥയെല്ലാം താരം തന്നെ പങ്കുവച്ചിട്ടുണ്ട്. ഒരിക്കലും വിചാരിക്കാതെയാണ് താന്‍ താരമായതെന്നും നവാസുദ്ദീന്‍ പറയുന്നു. നാളെ ഒരുപക്ഷേ സിനിമ ഇല്ലാതായാല്‍ ചാന്‍സ് ചോദിക്കാനുള്ള ധൈര്യം തനിക്കില്ല. താന്‍ വീട് വിറ്റ് സ്വന്തമായി സിനിമ നിര്‍മ്മിക്കുമെന്നും താരം പറയുന്നു. മുന്‍പ് തനിക്ക് വിക്ക് ഉണ്ടായിരുന്നു. പക്ഷേ ജീവിതത്തില്‍ താന്‍ ഉയരങ്ങളിലെത്തിയപ്പോള്‍ അതെല്ലാം മാറിയെന്നും നവാസുദ്ദീന്‍ പറഞ്ഞു.

ഒരു നടനാവുമെന്ന് വിചാരിച്ചിട്ടില്ല. കാരണം ഞാന്‍ പതുക്കെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ട്യൂബ് ലൈറ്റ് പോലെയായിരുന്നു താന്‍. വിക്കുണ്ടായിരുന്നു, കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കുമായിരുന്നു. ദേഷ്യം വരുമ്പോഴാണ് വിക്കും വരുക. 2005-2006ലാണ് ആ പ്രശ്‌നം അവസാനിച്ചത്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ തുടങ്ങിയപ്പോള്‍ വിക്കും പോയെന്നും നവാസുദ്ദീന്‍ പറയുന്നു.

ഒരു പക്ഷേ നാളെ സിനിമ ഒന്നും ഇല്ലാത്ത അവസ്ഥ വന്നാല്‍ ജോലി തരുമോ എന്ന് ഞാന്‍ ചോദിക്കില്ല. വേണമെങ്കില്‍ വീടും ഷൂവും എല്ലാം വില്‍ക്കും. എന്നിട്ട് സ്വന്തമായി സിനിമ ചെയ്യും. അതിലാണ് തനിക്ക് ആത്മവിശ്വാസം. അഭിനയമാണ് തനിക്ക് പ്രധാനം, സിനിമയില്‍ അഭിനയിക്കുകയല്ല. വേണമെങ്കില്‍ തെരുവിലോ ബസിലോ അഭിനയിക്കുമെന്നും താരം പറയുന്നു.

സര്‍ഫറോഷ്, മുന്നാഭായ് എംബിബിഎസ്, മനോരമ സിക്സ് ഫീറ്റ് അണ്ടര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയാണ് നവാസുദ്ദീന്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് സേക്രഡ് ഗെയിംസ്, ഗാങ്സ് ഓഫ് വാസിപൂര്‍, മാന്റോ, രമണ്‍ രാഘവ് 2.0 തുടങ്ങി ചിത്രങ്ങളിലൂടെ നായകനായും തന്റെ കരിയര്‍ അടയാളപ്പെടുത്തി കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍.

Anu B