എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ!  അച്ഛനെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്  നയൻ താര; വീഡിയോ വൈറൽ 

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ താര, ഇപ്പോൾ ഭർത്താവ് വിഘ്‌നേഷ് ശിവനും മക്കൾ ഉയിരും,ഉലകും മായുള്ള ഒരു സന്തുഷ്ട്ട കുടുംബ ജീവിതമാണ് നടി നയിക്കുന്നത്, തങ്ങളുടെ ജീവിതത്തിലെ എന്ത് സന്തോഷകരമായ നിമിഷങ്ങളും ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, ഇപ്പോൾ നയൻ താര യും   കുടുംബവും തന്റെ അച്ഛൻ കുര്യന്റെ   പിറന്നാൾ നിമിഷം വളരെ യധികം ആഘോഷമാക്കിയിരിക്കുകയാണ്, ഇതിന്റെ വീഡിയോ വിഘ്‌നേശ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചിരിക്കുകയാണ്

മൂന്നു കേക്കുമായാണ് അപ്പാപ്പനെ കാണാൻ ഉയിരും, ഉലകും എത്തിയത്. കേക്കുകളിൽ കുഞ്ഞുവിരലുകൾ കുത്തികളിക്കുന്നതും വീഡിയോ വിഘ്‌നേശ് പങ്കുവെച്ചു, തന്റെ അച്ഛനെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അച്ഛൻ തന്നെ കൊച്ചിലെ എടുത്തുകൊണ്ടുള്ള ചിത്രവും നയൻസ് പങ്കുവെച്ചിട്ടുണ്ട്, എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ, എന്നും എന്റെ സ്നേഹം.. സ്നേഹം മാത്രം അച്ഛാ.. എന്നാണ് നയൻ തന്റെ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്

തന്റെ അച്ഛൻ എന്ന് പറയുന്നത് നയൻ താരക്ക് എല്ലാമെല്ലാമാണ്, തന്റെ അച്ചനെ കുറിച്ച് എപ്പോൾ സംസാരിച്ചാലും തന്റെ കണ്ണ് നിറയുമെന്നു നടി മുൻപും പറഞ്ഞിട്ടുണ്ട്. അച്ഛൻ ഒരു എയർ ഫോഴ്‌സ് ഓഫീസർ ആയിരുന്നു, അച്ഛനെ ഇപ്പോൾ സുഖമില്ലാതെ കിടക്കുകയാണ്, ഇന്ന് എന്റെ ജീവിതത്തിൽ എന്തെങ്കിലും നിഷ്ട്ട ഉണ്ടെങ്കിൽ അതിന് കാരണം തന്റെ അച്ഛൻ ആണ് നയൻ താര പറയുന്നു