അക്ഷയ കുമാറിനെ പരാമർശിച്ച ആ മലയാളി നടി താൻ ആണ് വെളിപ്പെടുത്തി; സുരഭി ലക്ഷ്മി 

ദേശീയ പുരസ്‌കാര ചടങ്ങിൽ താൻ പരിചയപ്പെട്ട ഒരു മലയാളി പെൺകുട്ടിയെ കുറിച്ച് നടൻ അക്ഷയ കുമാർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ ഒരു വീഡിയോ കണ്ടതിനു ശേഷം ആ മലയാളി നടി ആരെന്നുള്ള ചോദ്യ൦…

ദേശീയ പുരസ്‌കാര ചടങ്ങിൽ താൻ പരിചയപ്പെട്ട ഒരു മലയാളി പെൺകുട്ടിയെ കുറിച്ച് നടൻ അക്ഷയ കുമാർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ ഒരു വീഡിയോ കണ്ടതിനു ശേഷം ആ മലയാളി നടി ആരെന്നുള്ള ചോദ്യ൦ എല്ലാ മലയാളികളു൦ ഉയർത്തിയിരുന്നു, ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരം നല്കിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി, താൻ ആണ് അന്ന് അക്ഷയ കുമാറിന് പരമർശിച്ച നടി എന്നാണ് സുരഭി പറയുന്നത്.

2017 ൽ ആയിരുന്നു ആ സംഭവം, അന്ന് ദേശീയ അവാർഡ് ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ എന്റെ അടുത്ത് ഒരുപെൺകുട്ടി വന്നിരുന്നു, അന്നൊരുപാട്പേർ അവിടെ ഇരിപ്പുണ്ടായിരുന്നു എന്നാൽ ഈ പെൺകുട്ടി തന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു ഞാൻ ഒരു മലയാളി നടിയാണ്, കൂടാതെ അങ്ങയുടെ ഒരു ആരാധിക കൂടിയാണ്, മികച്ച നടനുള്ള പുരസ്‌കാരം വാങ്ങാൻ ഇരിക്കുന്ന എന്നോട് ആ പെൺകുട്ടി ചോദിച്ചു സാർ താങ്കൾ എത്ര സിനിമ ചെയ്തിട്ടുട്ട് എന്ന്,

ഞാൻ  പറഞ്ഞു 135, അപ്പോൾ ഞാൻ ആ കുട്ടിയോട് തിരിച്ചു അതെ ചോദ്യം ചോദിച്ചു. ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി, സാർ എന്റെ ആദ്യ സിനിമയാണ് ഇതെന്ന്, ആദ്യ സിനിമയിൽ തന്നെ ദേശീയ അവാർഡ് വാങ്ങാൻ വന്ന 135 ഓളം സിനിമകൾ ചെയ്യ്ത ഞാൻ എന്ത് പറയാൻ ആണ് എന്നാണ് അന്ന് അക്ഷയ കുമാർ പറഞ്ഞത്, അന്ന് അദ്ദേഹത്തിന്റെ ആ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ താൻ ആണ് ആ പെൺകുട്ടി എന്ന് സുരഭി പറയുകയാണ്, അദ്ദേഹത്തിന്റെ ആ വാക്കുകൾ എനിക്ക് ലഭിച്ച ബഹുമതി തന്നെയാണ്, മിന്നാമിനുങ് എന്ന ചിത്രത്തിനാണ് തനിക്ക് അവാർഡ് ലഭിച്ചത്, അദേഹവുമായി കുറച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് സുരഭി പറയുന്നു