മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി നയന ജോസന്. കൂടെവിടെ പരമ്പരയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് നയന. മിനിസ്ക്രീനില്‍ നെഗറ്റീവ് റോളിലാണ് നയന തിളങ്ങിയത്. ബിഗ് സ്ക്രീനിലും തിളങ്ങാന്‍ താരത്തിനായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. വിവാഹനിശ്ചയം കഴിഞ്ഞെന്ന സന്തോഷമാണ് നടി പങ്കുവച്ചത്. തന്റെ പ്രണയം സഫലമായെന്നും പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഗോകുലാണ് നയനയുടെ വരന്.
‘ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങള്‍ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എന്റെ വ്യക്തിത്വത്തിന് ഇടം നല്കുന്ന, എന്റെ അഭിനിവേശത്തെ, എന്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഏറ്റവും ഒടുവില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം ആരംഭിക്കാന്‍ പോകുന്നു’ എന്നാണ് പ്രതിശ്രുത വരന് ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചത്. നിരവധി ആരാധകരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്.
നടി മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയാണ് നയന. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റ് ഷോയുടെ വിന്നറായിരുന്നു നയന. കുഞ്ഞുനാളിലെ താരം ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…