ഒരുകാലത്ത് തെന്നിന്ത്യൻ പാപ്പരാസികൾ ഒന്നടങ്കം ആഘോഷിച്ച വാർത്തകളിൽ ഒന്നായിരുന്നു പ്രഭുദേവ-നയൻതാര പ്രണയവും പ്രണയ തകർച്ചയും. ആദ്യം നയൻതാരയും പ്രഭുദേവയും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നുവെന്ന വാർത്തകൾ ആയിരുന്നു പുറത്ത് വന്നത്. തങ്ങൾ പ്രണയത്തിൽ ആണെന്ന കാര്യം ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കുന്നതിനായി ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന നയൻതാര ഹിന്ദുമതം സ്വീകരിക്കുകയും ഡയാന കുര്യൻ എന്ന തന്റെ പേര് മാറ്റി താൻ അറിയപ്പെട്ടിരുന്ന നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടേത് പൂർണ്ണമായും പരിശുദ്ധമായ പ്രണയം ആണെന്ന് ഇരുവരും അന്ന് പറഞ്ഞിരുന്നു. ഈ വാർത്തകൾ സിനിമ ലോകത്ത് വലിയ ചർച്ചകൾ വഴി തെളിയിച്ചിരുന്നു.
കാരണം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയിരുന്നു പ്രഭുദേവ. വിവാഹിതൻ ആണെന്ന കാര്യം പോലും വകവെയ്ക്കാതെയാണ് നയൻതാര പ്രഭുദേവയുമായി അടുത്തതും പ്രണയത്തിൽ ആയതും. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ പ്രഭുദേവ നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ആരാധകർ കരുതിയിരുന്നപ്പോൾ ആണ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞെന്ന വാർത്ത പുറത്ത് വന്നത്. ആരാധകർ ആദ്യം ഈ വാർത്ത വിശ്വസിച്ചില്ലെങ്കിലും തങ്ങൾ വേർപിരിഞ്ഞുവെന്നു ഇരുവരും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ശേഷം ഇരുവരും വേർപിരിയാനുണ്ടായ കാരണമെന്നോണം നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ പ്രഭുദേവ ഒരിക്കൽ പറഞ്ഞത്, ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ പൂർണ്ണമായും അതിൽ തന്നെയായിരുന്നു. എന്നാൽ ഞാൻ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ മുന്നോട്ട് പോയത്. പിന്നീട് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏക വഴി ആ പ്രണയം ഉപേഷിക്കുക എന്നതായിരുന്നു’ എന്നാണ്.
എന്നാൽ പല തരത്തിലുള്ള ഗോസിപ്പുകൾ ആയിരുന്നു ഇവരുടെ വേർപിരിയലുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ പ്രഭുദേവ തന്റെ രണ്ടു മക്കളെ കൂടി തങ്ങളുടെ കൂടെ താമസിപ്പിക്കണമെന്നു പ്രഭുദേവ ആവിശ്യപെട്ടപ്പോൾ നയൻതാര ആ ആവിശ്യം സമ്മതിക്കാതെ എതിർപ്പ് പ്രകടിപ്പിച്ചെന്നും ശേഷം ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും വേര്പിരിയുകയും ആയിരുന്നെന്നുമാണ് വാർത്തകൾ വന്നത്. ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്നു ഇന്നും അറിയില്ല.