Film News

ഫ ഫാ…സൂപ്പര്‍ സ്റ്റാര്‍, കില്ലര്‍ പെര്‍ഫോമന്‍സാണ്!! കൈയ്യടിച്ച് ലേഡി സൂപ്പര്‍സ്റ്റാറും

ഫഹദ് ഫാസിലിന്റെ ആവേശം തിയേറ്ററില്‍ ആവേശമായി പടരുകയാണ്. ജിത്തു മാധവന്‍ ഒരുക്കിയ ചിത്രം സൂപ്പര്‍ ആക്ഷന്‍ ത്രില്ലറാണ്. ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തിയത്. ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തില്‍ ഫഹദിന്റെ 100 കോടി നേടിക്കഴിഞ്ഞു. അതില്‍ 60 കോടി കേരളത്തില്‍ നിന്നുമാത്രമാണ് നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രം കണ്ട് ആവേശമടക്കാനാവാതെ അഭിനന്ദിച്ചിരിക്കുകയാണ് നയന്‍താര. സിനിമയില്‍ അഭിനയിച്ച് തകര്‍ത്ത ഫഹദ് ഉള്‍പ്പെടെയുള്ള താരങ്ങളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നയന്‍താര അഭിനന്ദിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നയന്‍താര ആവേശത്തിന്റെ ആവേശം പങ്കുവച്ചത്. ഇല്ലുമിനാറ്റി പാട്ട് ബാക്ക്ഗ്രൗണ്ടിലിട്ടാണ് ലേഡി സൂപ്പര്‍സ്റ്റാറിന്റെ പ്രശംസ.

ആവേശം ഒരു സിനിമാറ്റിക് വിജയമാണ്. ജിതു മാധവന്റെ ഏറ്റവും മികച്ച എഴുത്തിലൂടെ ഭാവിയിലെ കൊമേഷ്യല്‍ സിനിമകള്‍ക്ക് പാഠമാണ്. ഒരുപാട് ഇഷ്ടപ്പെട്ടു. നിര്‍മ്മാതാക്കളായ നസ്രിയ, അന്‍വര്‍ റഷീദ് നിങ്ങളുടെ വിജയത്തില്‍ സന്തോഷവും അഭിമാനവും. ഏറ്റവും മികച്ച വിഷ്വല്‍സ് സമീര്‍ താഹിര്‍, നിങ്ങളാണ് ക്യാമറെയന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല. വിവേക് ഹര്‍ഷന് അഭിനന്ദനങ്ങള്‍. ഫ ഫാ… സൂപ്പര്‍ സ്റ്റാര്‍, എന്തൊരു കില്ലര്‍ പെര്‍ഫോമന്‍സാണ്. മാാാസ്.. നിങ്ങളുടെ അവിശ്വസനീയമായ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ മറ്റ് മൂന്ന് താരങ്ങള്‍, നിങ്ങള്‍ റോക്ക്സ്റ്റാര്‍സ് ആണ്, എന്നാണ് അഭിനന്ദിച്ച് നയന്‍താര കുറിച്ചത്.

വിഘ്‌നേഷ് ശിവനും ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് ആവേശം നിര്‍മ്മിച്ചത്.

Anu