ബോളിവുഡിൽ എത്താൻ വൈകിയതിന്റെ കാരണം വ്യക്തമാക്കി നയൻതാര

തെന്നിന്ത്യൻ താരറാണിയായ നയൻതാര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അറ്റ്‌ലി – ഷാരൂഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ജവാനി’ലൂടെയാണ് നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ വർഷം ചിത്രത്തിന് റിലീസ് ഉണ്ടാകുമെന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്. അറ്റ്‌ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.

തന്‌റെ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം വെളിപ്പെടുത്തുകയാണ് നടി നയൻതാര. തനിക്ക് ഹിന്ദിയിൽ ഇതുവരെ അവസരം ലഭിച്ചില്ലെന്നാണ് നയൻതാര പറയുന്നത്.തന്റെ പുതിയ ചിത്രമായ ‘കണക്റ്റി’ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഒരു നല്ല സിനിമ കണ്ടാൽ തമിഴ്,മലയാളം, കന്നഡ, തെലുങ്ക് പ്രേക്ഷകർ സന്തോഷിക്കുമെന്നും ഉള്ളടക്കം നല്ലതാണെങ്കിൽ സിനിമ അംഗീകരിക്കുമെന്നും താരം പറഞ്ഞു.

അതേ സമയം നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ‘കണക്റ്റ്’ ഹിന്ദിയിൽ റിലീസിന് ഒരുങ്ങുകയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്ത കണക്ട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സംവിധായകൻ അശ്വിനും ഭാര്യ കാവ്യ രാംകുമാറും ചേർന്ന് തിരക്കഥയെഴുതിയ ചിത്രമാണ് കണക്റ്റ്. വിഘ്‌നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് സിനിമ നിർമിച്ചത്.

 

Aiswarya Aishu