അവതാരികയിൽ നിന്നും നായികയിലേക്ക്, 35 വയസ്സിലും താര സിംഹാസനം ഇവൾക്ക് സ്വന്തം, ഡയാന നയന്താരയായ കഥ വായിക്കാം

 

കൈരളി ടിവിയിലെ ചമയം എന്ന പരുപാടിയിൽ ആങ്കർ ആയി വന്ന ഡയാന കുര്യൻ നയന്താരയായി വന്ന കഥയാണ് ഇത്, വലിയ സൗന്ദ്യരാമോ അഭിനയ പാടവമോ ഇല്ലാത്ത ഡയാന വളരെ പെട്ടെന്നായിരുന്നു വളർന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

സിനിമയിൽ വന്നതിനു ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റം തന്നെ നയൻതാരയ്ക്ക് ഉണ്ടായി, പണത്തിലും പ്രശസ്തിയിലും, നയൻ‌താര ഒരുപാട് വളർന്നു, ചുരുങ്ങിയ നാല് കൊണ്ട് തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കാൻ നയന് കഴിഞ്ഞു. തമിഴിലെയും മലയാളത്തിലെയും എല്ലാ സൂപ്പർ ഹീറോയുടെ കൂടെയും അഭിനയിക്കാൻ നയന് കഴിഞ്ഞു. പിന്നീട് ജീവിതത്തതിൽ ഉണ്ടായ പ്രണയ ബന്ധങ്ങൾ നയനെ ഏറെ ബാധിച്ചെങ്കിലും അതെല്ലാം തകർത്ത മുന്നിലേക്ക് എത്തുവാൻ നയന് സാധിച്ചു. ഇപ്പോൾ തീയേറ്ററുകളിലേക്ക് എത്തുന്ന നയന്റെ സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് റെക്കോർഡ് ഇടുന്നത്.

കടപ്പാട്

Krithika Kannan