പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

ഇന്ത്യൻ സിനിമയുടെ താര റാണിയായി വാഴുകയാണ് തെന്നിദ്യൻ താരസുന്ദരി നയൻതാര, നടൻ മാറും ഇല്ലാത്ത സിനിമകൾ വളരെ ഹിറ്റായി മാറ്റി തീർക്കുവാ നയൻതാരയ്ക്ക് കഴിഞ്ഞു, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ നയന് കഴിഞ്ഞു, മലയാളത്തിൽ തുടക്കം കുറിച്ച നയൻ‌താര ഇപ്പോൾ തമിഴകത്ത് അരങ്ങു വാഴുകയാണ്. സിനിമയില്‍ തിളങ്ങി നിന്നതിനൊപ്പം ചില പ്രണയബന്ധങ്ങള്‍ നയന്‍താരയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. അതിലൊന്ന് നടനും നര്‍ത്തകനുമായ പ്രഭുദേവയുമായിട്ടുള്ള ബന്ധമായിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നത് വരെ എത്തിയെങ്കിലും ആ ബന്ധം വേര്‍പിരിയുകയായിരുന്നു. പ്രണയബന്ധം തകരുവാനുള്ള കാരണം നയൻ‌താര ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

തന്റെ പ്രണയം തകർന്നതിനെ കുറിച്ചും അതിൽ നിന്നും മുക്തയായതിനെ കുറിച്ചുമാണ് നയതാര വ്യക്തമാക്കിയത്. തന്റെ പ്രണയത്തിൽ താൻ ഉറച്ചു നിൽക്കുകയാരുന്നു. എന്നാൽ വിചാരിക്കാത്ത പല കാരണങ്ങളും ഉണ്ടായി. പിന്നെ മുന്നിലുള്ള വഴി അത് ഉപേക്ഷിക്കുക എന്നതായിരുന്നു.ഞാനും പ്രഭുവേദവയും ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ വ്യക്തിയില്‍ നിന്നും അകന്ന് പോകാന്‍ ശ്രമിച്ചതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു. മൂന്നര വര്‍ഷത്തോളം ഇരുവരും പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ നയന്‍താര അത് പൂര്‍ണമായും ഉപേക്ഷിച്ചു. ബ്രേക്ക് അപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നിരുന്നു. പ്രഭു ദേവയുമായിട്ടുള്ള ബന്ധം വലിയ പ്രശ്‌നങ്ങളൊക്ക സൃഷ്ടിച്ചിരുന്നു.

താരത്തിന്റെ ആദ്യ ഭാര്യ ഇരുവരുടെയും ബന്ധത്തെ എതിര്‍ത്ത് രംഗത്ത് വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യഭാര്യയുമായി പ്രഭുദേവ വിവാഹമോചനം നേടിയിരുന്നെങ്കിലും പ്രശ്‌നം അവസാനിച്ചിരുന്നില്ല. ഇതിന് പിന്നാലെ നയന്‍താരയുമായിട്ടുള്ള ബന്ധം പ്രഭുദേവ അവസാനിപ്പിച്ചെന്നും വാര്‍ത്ത വന്നു. ഒടുവില്‍ അത് സത്യമാവുകയായിരുന്നു.എന്നാലിപ്പോള്‍ കാമുകന്‍ വിഘ്‌നേശ് ശിവനുമൊത്ത് ജീവിതം ആഘോഷിക്കുകയാണ് നയന്‍സ്.
കാമുകൻ വിഘ്‌നേഷിന്റെ ഒപ്പം സന്തോഷമായി ജീവിക്കുയാണ് നയൻ‌താര, അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണ്, സൗഹൃദത്തിൽ ആയിരുന്നു രണ്ടു പേരും വളരെ പെട്ടെന്ന് അടുക്കുകയും പിന്നീട് പ്രണയത്തിൽ ആകുകയുമാണ് ചെയ്തത് . രണ്ടു പേരുടെയും വിവാഹം ഉടൻ തന്നെ കാണുമെന്നാണ് അറിയുവാൻ സാധിച്ചത്.

Krithika Kannan