Film News

വെറും 30 ദിവസം.. ആ സ്വപ്‌നം സഫലമാക്കി!!! സന്തോഷ നിമിഷത്തില്‍ നയന്‍താര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സിനിമാ ലോകത്ത് മാത്രമല്ല ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. അടുത്തിടെ താരം ബ്യൂട്ടികെയര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. നയന്‍ എന്നാണ് താരത്തിന്റെ ബ്രാന്‍ഡിന്റെ പേര്. ഇപ്പോഴിതാ താരം മറ്റൊരു സ്വപ്‌നം കൂടി സഫലമാക്കിയിരിക്കുകയാണ്.

ബിസിനസ് കാര്യങ്ങള്‍ക്കായി ഒരു ഓഫീസ് കെട്ടിടം എന്നത് താരത്തിന്റെ ആഗ്രഹമായിരുന്നു. അതാണിപ്പോള്‍ താരം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. തന്റെ സ്വപ്ന ഓഫിസ് കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം.

നികിത റെഡ്ഡി എന്ന ആര്‍ക്കിടെക്റ്റ് ആണ് നയന്‍സിന് സ്വപ്‌ന കെട്ടിടം ഒരുക്കി നല്‍കിയിരിക്കുന്നത്. 30 ദിവസം കൊണ്ടാണ് ഈ കെട്ടിടം പൂര്‍ത്തിയാക്കിയത്. മനസ്സില്‍ സ്വപ്നം കണ്ട ഓഫിസ് ഇത്രയും മികച്ച നിലയില്‍ നിര്‍മിച്ച നികിതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് നയന്‍താര പറയുന്നു.

ഭര്‍ത്താവ് വിഘ്‌നേഷിനും മക്കള്‍ക്കുമൊപ്പം നയന്‍താര താമസിക്കുന്ന വീടിനു മുകളില്‍ തന്നെയാണ് ഓഫിസും ഒരുക്കിയിരിക്കുന്നത്. ഉയരമുള്ള സീലിങ്ങും ധാരാളം ഗ്ലാസ് വര്‍ക്കുകളും ഉള്‍പ്പെടുന്ന മിനിമലിസ്റ്റിക് ഡിസൈനിലാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.

റൗഡി പിക്‌ചേഴ്‌സ് എന്ന സിനിമാ നിര്‍മാണ കമ്പനി താരദമ്പതികളുടേതാണ്. മാത്രമല്ല ഭക്ഷണോത്പാദന മേഖലയില്‍ ഡിവൈന്‍ ഫുഡ്സില്‍ നയന്‍സിനും വിക്കിയ്ക്കും പങ്കാളിത്തമുണ്ട്. സ്‌കിന്‍കെയര്‍ ബ്രാന്‍ഡില്‍ നയന്‍സ്‌കിന്‍,ലഫെമിനയന്‍ എന്ന പേരില്‍ സാനിറ്ററി പാഡ്, ലിപ്ബാം കമ്പനി തുടങ്ങിയവയെല്ലാം താരദമ്പതികളുടേതാണ്.

Anu B