തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത്. മക്കളോടൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. ഒന്നാം പിറന്നാളിനാണ് താരപുത്രന്മാരുടെ മുഖം വ്യക്തമാക്കുന്ന ചിത്രം താരം പങ്കുവച്ചത്. എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്.
അതേസമയം ഇരുവരുടെയും ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സോഷ്യലിടത്ത് നിറയുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നയന്‍താരയുടെ സങ്കടം കലര്‍ന്ന ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്. മാത്രമല്ല നയന്‍താര വിക്കിയെ അണ്‍ഫോളോ ചെയ്തതും ഗോസിപ്പിന് ആക്കം കൂട്ടി.
കണ്ണീരോടെയാണെങ്കിലും അവള് പറയും ‘എനിക്കത് ലഭിച്ചു’, എന്നായിരുന്നു നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ കുറിച്ചത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ തുടരുന്നത്. ബോളി ബ്ലൈന്‍ഡ്സ് എന്‍ ഗോസ്സിപ്സ് എന്ന പേജിലാണ് നയന്‍താര വിഘ്നേഷ് ശിവനെ അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ട് വന്നത്.
അതേസമയം, എന്നാല്‍ നയന്‍താര നേരത്തെ വിഘ്നേഷ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ല. റിപ്പോര്‍ട്ട് പ്രചരിച്ചതോടെ നയന്‍താരയുടെയും വിക്കിയുടെയും ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ ചോദ്യങ്ങള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം നയന്‍താര വിക്കിയെ ഫോളോയും ചെയ്തിട്ടുണ്ട്.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…