കണ്ണീരോടെയാണെങ്കിലും അവള്‍ പറയും ‘എനിക്കത് ലഭിച്ചു’! വിഘ്‌നേഷിനെ അണ്‍ഫോളോ ചെയ്ത് നയന്‍താര!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത്. മക്കളോടൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. ഒന്നാം പിറന്നാളിനാണ് താരപുത്രന്മാരുടെ മുഖം വ്യക്തമാക്കുന്ന ചിത്രം താരം പങ്കുവച്ചത്. എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്.

അതേസമയം ഇരുവരുടെയും ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സോഷ്യലിടത്ത് നിറയുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നയന്‍താരയുടെ സങ്കടം കലര്‍ന്ന ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്. മാത്രമല്ല നയന്‍താര വിക്കിയെ അണ്‍ഫോളോ ചെയ്തതും ഗോസിപ്പിന് ആക്കം കൂട്ടി.

കണ്ണീരോടെയാണെങ്കിലും അവള്‍ പറയും ‘എനിക്കത് ലഭിച്ചു’, എന്നായിരുന്നു നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ കുറിച്ചത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ തുടരുന്നത്. ബോളി ബ്ലൈന്‍ഡ്സ് എന്‍ ഗോസ്സിപ്‌സ് എന്ന പേജിലാണ് നയന്‍താര വിഘ്‌നേഷ് ശിവനെ അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ട് വന്നത്.

അതേസമയം, എന്നാല്‍ നയന്‍താര നേരത്തെ വിഘ്‌നേഷ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ല. റിപ്പോര്‍ട്ട് പ്രചരിച്ചതോടെ നയന്‍താരയുടെയും വിക്കിയുടെയും ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ ചോദ്യങ്ങള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം നയന്‍താര വിക്കിയെ ഫോളോയും ചെയ്തിട്ടുണ്ട്.