ഏവരുടെയും ഹൃദയം കീഴടക്കി നയൻതാരയും വിഘ്നേഷും; കൈയ്യടിച്ച് സോഷ്യൽ മീഡിയ!!

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ്. ഇരവരും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് പലപ്പോഴും. അടുത്തിടെ ഇരുവരും കുംഭകോണത്തെ ദേവീക്ഷേത്രം സന്ദർശിച്ചിരുന്നു. സന്ദർശത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


കുംഭകോണത്തെ ക്ഷേത്ര സന്ദർശനത്തിന് ശേഷം വിഘ്നേഷ് ശിവനും നയൻതാരയും ട്രെയിൻ മാർഗം ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ചെന്നൈയിലെത്തിയ ഇരുവരും രാത്രി ഔട്ടിംഗിനിടെ മഴയിൽ ദുരിതമനുഭവിക്കുന്ന വീടില്ലാത്തവരെ സഹായികുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. നയൻതാരയും വിഘ്‌നേഷ് ശിവനും വീടില്ലാത്തവക്ക് വസ്ത്രങ്ങളും മറ്റും നൽതി സഹായിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇത് ആദ്യമായല്ല ഇരുവരും പാവപ്പെട്ടവരെ സഹായിക്കുന്നത്


അതേ സമയം നയൻതാരയുടെ 75-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ലേഡി സൂപ്പർസ്റ്റാർ 75’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. രജനികാന്തിന്റെ അനുഗ്രഹത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്, തമൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ജയ്, സത്യരാജ്, കെഎസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, സച്ചു തുടങ്ങിയവരും എത്തുന്നുണ്ട്

 

 

Aiswarya Aishu