Categories: Film News

കണ്ടിരിക്കാൻ രസമാണ് ബോറടിപ്പിക്കുന്നതായിട്ടോ വലിച്ചുനീട്ടുന്നതായിട്ടോ എവിടെയും അനുഭപ്പെട്ടില്ല…

ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നീലവെളിച്ചം. ടൊവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ,ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് .വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നീലവെളിച്ചം എന്ന സിനിമയെ കുറിച്ച് സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ദൃശ്യവിസ്മയം, ക്യാമറ, എഡിറ്റിങ്, ഷോട്ടുകൾ അതുപോലെ 1960 കാലഘട്ടത്തിന് റീക്രിയേറ്റ് ചെയ്തതിലും ആഷിക് അബുവിനും ടീമിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ എന്നാണ് ആദർശ് പാറക്കൽ പറയുന്നത്.

നീലവെളിച്ചം
ഇന്നലെ എറണാകുളം സവിതയിൽ 9pm നുള്ള ഷോയാണ് കണ്ടത്…ഏകദേശം 50 പേർ മാത്രം
ദൃശ്യവിസ്മയം, ക്യാമറ, എഡിറ്റിങ്, ഷോട്ടുകൾ അതുപോലെ 1960 കാലഘട്ടത്തിന് റീക്രിയേറ്റ് ചെയ്തതിലും ആഷിക് അബുവിനും ടീമിനും ഇരിക്കട്ടെ ഒരു #കുതിരപ്പവൻ
റിമ :ഭാർഗ്ഗവിയുടെ കഥാപാത്രത്തെ മാക്‌സിമം ഭംഗിയാക്കാൻ ശ്രമിച്ചെങ്കിലും ചില സീനുകളിൽ കല്ലുകടി അനുഭവപ്പെട്ടു…അതേസമയം ക്ലൈമാക്‌സ് സീനിൽ നല്ല പ്രകടനമായിരുന്നു
റോഷൻ : പെർഫോമൻസ് ഗംഭീരം എന്നാൽ റോഷൻ – റിമാ കോമ്പോ രതിച്ചേച്ചി പപ്പുമോൻ ഫീൽ പോലെ തോന്നിപ്പിച്ചു…
ടോവിനോ : ഒന്നുംപറയാനില്ല ഗംഭീരമായി പൊട്ടിതകർന്ന എന്ന പാട്ടിന്റെ സീനിലൊക്കെ ഞെട്ടിത്തരിക്കുന്ന രംഗമൊക്കെ മധുവിനെക്കാൾ ഭംഗിയാക്കാൻ കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്…
ഷൈൻ ടോം : അഭിനയം തകർത്തുവെങ്കിലും ഡയലോഗ് പറയുന്ന രീതി ഒരുമാതിരി ഇന്റർവ്യു സ്‌റ്റൈൽ ആയിപ്പോയി…
പാട്ടുകൾ : ഷഹബാസിന്റെയും, ചിത്രയുടെയും ശബ്ദം കൊണ്ട് മനോഹരമായി പ്രേത്യേകിച്ചു ഏകാന്തതയുടെ, അനുരാഗ മധുചഷകം ഈ രണ്ടു പാട്ടുകളും അക്കാര്യത്തിൽ ബിജിബാൽ
പോരായ്മ തോന്നിയത് : കഥ നടക്കുന്നത് തലശ്ശേരിയിൽ ആണെങ്കിലും ടോവിനോ ഒഴിച്ച് ബാക്കിയുള്ളവർ കണ്ണൂർ ഭാഷ സംസാരിക്കുന്നതായി കണ്ടില്ല
ബാക്കിയുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റുകളെല്ലാം പ്രകടനം മികച്ചതാക്കി
മികച്ചൊരു ദൃശ്യനുഭവം സിനിമ സമ്മാനിക്കുന്നുണ്ട് ഒപ്പം കാലങ്ങളായി വായിച്ചു കേട്ട കഥയുടെ ദൃശ്യം അങ്ങനെ കണ്ടിരിക്കാൻ രസമാണ് ബോറടിപ്പിക്കുന്നതായിട്ടോ വലിച്ചുനീട്ടുന്നതായിട്ടോ എവിടെയും അനുഭപ്പെട്ടില്ല…
NB : അഭിപ്രായം തികച്ചും വ്യക്തിപരം..

ഋഷികേശ് ഭാസ്‌ക്കരനാണ് നീലവെളിച്ചം എന്ന ചിത്രത്തിന്റെ അധികതിരക്കഥഎഴുതിയിരിക്കുന്നത്.ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹൻ രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Aiswarya Aishu