മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. അഭിനോതാവ് എന്ന നിലയിൽ മാത്രമല്ല നല്ലോരു ഗായകനും,തിരക്കഥകൃത്തും, സംവിധാനയകനുമൊക്കെയാണ് നീരജ് മാധവ് .സോഷ്യൽ മീഡിയയിൽ സജീവമായ നീരജ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പമുളള ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ അച്ഛനും മകളും’ എന്ന ക്യാപ്ഷനോടുകൂടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിള എന്ന് വിളിപ്പേരുള്ള മകൾ 2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും ജനിക്കുന്നത്. നിളയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ മുഴുവൻ പേര് ‘നിലാങ്ക’ എന്നാണെന്ന് നടൻ വ്യക്തമാക്കിയത്.
രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ബഡ്ഡിയിലൂടെയാണ് നീരജ് മലയാള സിനിമയിലേക്കെത്തിയത്. മെമ്മറീസ്, ദൃശ്യം,1983, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ പണി പാളി മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അടുത്തിടെ ഗൗതം മനോന്റെ വെന്തു തനിന്തതു കാട് എന്ന ചിത്രത്തിനായി എ ആർ റഹ്മാനു വേണ്ടി ഞാൻ ഒരു ഗാനം എഴുതി നീരജ് പാടിയിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…