‘ അച്ഛനും മകളും’ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് മാധവ്

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. അഭിനോതാവ് എന്ന നിലയിൽ മാത്രമല്ല നല്ലോരു ഗായകനും,തിരക്കഥകൃത്തും, സംവിധാനയകനുമൊക്കെയാണ് നീരജ് മാധവ് .സോഷ്യൽ മീഡിയയിൽ സജീവമായ നീരജ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ…

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. അഭിനോതാവ് എന്ന നിലയിൽ മാത്രമല്ല നല്ലോരു ഗായകനും,തിരക്കഥകൃത്തും, സംവിധാനയകനുമൊക്കെയാണ് നീരജ് മാധവ് .സോഷ്യൽ മീഡിയയിൽ സജീവമായ നീരജ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പമുളള ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ അച്ഛനും മകളും’ എന്ന ക്യാപ്ഷനോടുകൂടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിള എന്ന് വിളിപ്പേരുള്ള മകൾ 2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും ജനിക്കുന്നത്. നിളയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ മുഴുവൻ പേര് ‘നിലാങ്ക’ എന്നാണെന്ന് നടൻ വ്യക്തമാക്കിയത്.

രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ബഡ്ഡിയിലൂടെയാണ് നീരജ് മലയാള സിനിമയിലേക്കെത്തിയത്. മെമ്മറീസ്, ദൃശ്യം,1983, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ പണി പാളി മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അടുത്തിടെ ഗൗതം മനോന്റെ വെന്തു തനിന്തതു കാട് എന്ന ചിത്രത്തിനായി എ ആർ റഹ്‌മാനു വേണ്ടി ഞാൻ ഒരു ഗാനം എഴുതി നീരജ് പാടിയിരുന്നു.