കുന്നോളം ആഗ്രഹിച്ചാല്‍ കുന്നിക്കുരുവോളം ലഭിക്കുമെന്നാണ് ചൊല്ല്. സ്വപ്നങ്ങള്‍ കാണാനാണ് എപിജെ അബ്ദുള്‍ കലാമും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ സ്വപ്നം സഫലമായ സന്തോഷമാണ് നീരജ് മാധവ് പങ്കുവക്കുന്നത്.
ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസം എആര്‍ റഹ്മാന് വേണ്ടി ഗാനം എഴുതി ആലപിക്കാനായ സ്വപ്ന നിമിഷമാണ് നടന് നീരജ് പങ്കുവച്ചിരിക്കുന്നത്. തന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് യാഥാര്‍ഥ്യമായതെന്ന് നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എആര്‍ റഹ്മാനും ഗൗതം മേനോനുമൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നീരജ് സന്തോഷം കുറിച്ചത്.
ചിലമ്പരശനെ നായകനാക്കി ഗൗതം വസുദേവ് മേനോന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വെന്തു തനിന്തതു കാട് എന്ന ചിത്രത്തിലൂടെയാണ് നീരജിന്റെ സ്വപ്നം യാഥാര്‍ഥ്യമായത്. ചിത്രത്തില്‍ നീരജ് പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല നീരജിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രവുമാണ് വെന്തു തനിന്തതു കാട്. ഒപ്പം എ ആര് റഹ്മാന്റെ സംഗീതത്തില്‍ ഒരു റാപ്പ് സോംഗിന് വരികള്‍ എഴുതി പാടാനും നീരജിനായി.
‘സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും. ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. അതെ, എ ആര് റഹ്മാനു വേണ്ടി ഞാന്‍ ഒരു ഗാനത്തിന് വരികള്‍ എഴുതി, പാടിയിരിക്കുന്നു. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവുമെന്നും നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…