നവാഗതനായ നഹാസ് ഹിദായത്ത് നീരജ് മാധവ്,ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർഡിഎക്സ്. ആർഡിഎക്സിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്.
സേവ്യർ എന്ന കഥാപാത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു എന്നറിയിക്കുകയാണ് നടൻ നീരജ് മാധവ്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചു. ‘സേവ്യർ ജീവിതത്തിലേക്ക് വരുന്നു’ എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.ആർഡിഎക്സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. ആക്ഷൻ-പാക്ക്ഡ് എന്റർടെയ്നറായി ബിൽ ചെയ്തിരിക്കുന്ന ആർഡിഎക്സ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിർമ്മിക്കുന്നത്.
മഹിമ നമ്പ്യാരും ഐമ റോസ്മി സെബാസ്റ്റ്യനുമാണ് നായികമാർ. ലാൽ, ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവതി, നിശാന്ത് സാഗർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഷബാസ് റഷീദും ആദർശ് സുകുമാരനുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സാം സിഎസ് സംഗീത സംവിധാനവും അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. റിച്ചാർഡ് കെവിനാണ് എഡിറ്റർ.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…