‘സേവ്യർ ജീവിതത്തിലേക്ക്’ നീരജ് മാധവ് ആർഡിഎക്സിന്റെ ഡബ്ബിംഗ് ആരംഭിച്ചു

നവാഗതനായ നഹാസ് ഹിദായത്ത് നീരജ് മാധവ്,ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർഡിഎക്‌സ്. ആർഡിഎക്‌സിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്.…

നവാഗതനായ നഹാസ് ഹിദായത്ത് നീരജ് മാധവ്,ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർഡിഎക്‌സ്. ആർഡിഎക്‌സിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്.

സേവ്യർ എന്ന കഥാപാത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു എന്നറിയിക്കുകയാണ് നടൻ നീരജ് മാധവ്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചു. ‘സേവ്യർ ജീവിതത്തിലേക്ക് വരുന്നു’ എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.ആർഡിഎക്സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. ആക്ഷൻ-പാക്ക്ഡ് എന്റർടെയ്നറായി ബിൽ ചെയ്തിരിക്കുന്ന ആർഡിഎക്സ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിർമ്മിക്കുന്നത്.

മഹിമ നമ്പ്യാരും ഐമ റോസ്മി സെബാസ്റ്റ്യനുമാണ് നായികമാർ. ലാൽ, ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവതി, നിശാന്ത് സാഗർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഷബാസ് റഷീദും ആദർശ് സുകുമാരനുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സാം സിഎസ് സംഗീത സംവിധാനവും അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. റിച്ചാർഡ് കെവിനാണ് എഡിറ്റർ.