എന്റെ കാര്യങ്ങൾക്ക് ഞാൻ മാത്രമേ ഉള്ളൂ! കുറച്ചു നാൾ സിനിമയിൽ നിന്നും മാറിനിൽക്കാൻ കാരണം ഉണ്ട്, നീരജ് മാധവൻ

എന്റെ കഴിവിനനുസരിച്ചുള്ള സിനിമകൾ എനിക്ക് ലഭിക്കുന്നില്ല അങ്ങനൊരു തോന്നൽ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, എന്റെ കാര്യങ്ങൾക്ക് ഞാൻ മാത്രമേ ഉള്ളൂ, ഇനിയെങ്കിലും തന്റെ സിനിമകൾ ഉയർന്നു കാണണമെന്ന് ആഗ്രഹം ഉണ്ട്. എന്നാൽ താൻ ഉദ്ദേശിച്ചിരുന്ന വേഷങ്ങൾ ലഭിക്കത്തതുകൊണ്ടാണ് താൻ കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടുമാറി നിന്നത് അതുകൊണ്ടു തന്നെയാണ്. എനിക്ക് ഉചിതമെന്നു തോന്നുന്ന സിനിമകൾ കിട്ടിയിട്ടില്ല നീരജ് മാധവൻ പറയുന്നു.

ഞാൻ സിനിമയിൽ എത്തിയപ്പോൾ പടിപടി ആയി ഉയർന്നു വരാൻ ആയിരുന്നു ആഗ്രഹിച്ചത് എന്നാൽ എനിക്ക് എന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങൾ ലഭിച്ചിട്ടില്ല, ഒരുപക്ഷെ എന്റെ തോന്നലുമാകാം, തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഒന്ന് രണ്ടു സീനിൽ മാത്രമാണ് മുഖം കാണിക്കാൻ കഴിഞ്ഞത്.

അതെ സമയം നീരജിന്റെ പുതിയ ചിത്രം ആർ ഡി എക്സ് ഓണത്തിന് തീയറ്ററുകളിൽ എത്തുകയാണ്, നീരജിനോടൊപ്പം ചിത്രത്തിൽ ഷെയിൻ നിഗം, ആന്റണി പെപ്പെ , തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ   അഭിനയിക്കുന്നു.കൂടാതെ ബാബു ആന്റണി, മഹിമ, മാലപർവതി, ലാൽ, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു .  നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബാസ്റ്റേഴ്‌സ് ആണ് ആർ ഡി എക്സ് നിർമ്മിച്ചിരിക്കുന്നത്.

 

Suji