നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മോഹന്‍ലാല്‍ ചിത്രം ‘നേര്’ തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ആദ്യ ദിവസത്തെ ഷോകൾ മികച്ച അഭിപ്രായം നേടി പിന്നിട്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഒരു നല്ല ക്യാരക്ടർ റോളിൽ ആണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങൾ കാണാൻ ആഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എത്തി ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യയുടെയും വീഡിയോ പുറത്തുവരികയാണ്.തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇവരുടെ മറുപടി. ഒപ്പം ഇമോഷണലായ ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം.
ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്. ഇമോഷണ് കോര്‍ട്ട് റൂം വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വല്‍ത്ത് മാനും ശേഷം ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ആ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എവിടെയോ നഷ്ട്ടപെട്ടുപോയ ‘ലാലേട്ട’നെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും പ്രേക്ഷകര്‍ക്ക് വന്‍ എന്‍ഗേജിംഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്. മോഹന്‍ലാലിന്റെ പ്രകടനത്തെപ്പറ്റി പറയുമ്പോൾ അനശ്വര രാജന്റെ പ്രകടനവും പ്രേക്ഷകര്‍ ഒന്നടങ്കം പ്രശംസിക്കുന്നുണ്ട്. തന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നത്. നേരിന് മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് ബുക്കിങ്ങില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരുമണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത് 6 കെ ടിക്കറ്റുകളാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ജീത്തു ജോസഫ്.