Film News

നേര് ആദ്യ ദിനം എത്ര നേടി ? കളക്ഷൻ വിവരങ്ങൾ പുറത്ത്

ബോക്സ് ഓഫീസില്‍ വീണ്ടും മോഹൻലാല്‍ ചിത്രത്തിന്റെ കുതിപ്പ് ആണ് നീരിലൂടെ കാനാൻ സാധിക്കുന്നത്. ഹൈപ്പില്ലാത്ത പ്രഖ്യാപനവും പോകെപ്പോകെ സിനിമാ വാര്‍ത്തകളില്‍ നിറയുകയും ചെയ‍്‍ത ചരിത്രമാണ് നേരിന്റേത്. സമീപകാലത്തെ സിനിമ തിരഞ്ഞെടുപ്പുകൾ കാരണം മോഹൻലാലിനോളം വിമർശനവും അത് ഒരു പടി കൂടി കടന്ന് അധിക്ഷേപങ്ങളും ലഭിച്ച മറ്റൊരു താരമുണ്ടോയെന്ന് സംശയമാണ്. ദൃശ്യം’ സിനിമ ഇറങ്ങിയതിന്റെ പത്താം വർഷത്തിൽ അതേ നായകനും സംവിധായകനും നിർമാണ കമ്പനിയും വീണ്ടുമൊന്നിക്കുന്ന നേര് ഒരേസമയം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട് . ഒരു   സൂപ്പർ സ്റ്റാർ  പദവിയിൽ നിന്ന് പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങുന്ന മോഹൻലാൽ എന്ന നടന്റെ വരവ് കൂടിയായി മാറുന്നുണ്ട് നേര്. . ഓരോ ജീത്തു ജോസഫ് സിനിമകളും റിലീസിന് എത്തുമ്പോൾ പ്രേക്ഷകർ ആകാംഷയോടെയാണ് ചിത്രങ്ങളെ സമീപിക്കാറുള്ളത്. ത്രില്ലർ സിനിമകളിൽ സംവിധായകന്റെ കൈയ്യടക്കം തന്നെയാണ് ഇതിന് കാരണം. എന്നാൽ ‘നേര്’ റിലീസിന് മുമ്പ് തന്നെ തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ സസ്‌പെൻസോ ട്വിസ്റ്റുകളോ ഇല്ലെന്ന് ജീത്തു തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം തുടര്‍ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന് ചിത്രം വലിയ വിജയം നേടുന്ന കാഴ്‍ചയാണ് ഇന്നലെ റിലീസിന് കാണാനായത്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ മോഹൻലാലിന് നേര് ഏതാണ്ട് മൂന്ന് കോടി രൂപയ്‍ക്ക് അടുത്ത് നേടിയേക്കുമെന്നാണ് തുടക്കത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മോഹൻലാലിന്റെ റിലീസ് ദിവസ കളക്ഷൻ പ്രമുഖ ട്രേഡ്‍ അനലിസ്റ്റുകളായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ് മാത്രം 2.80 കോടി രൂപയാണ്.

മറ്റൊരു പ്രമുഖ അനലിസ്റ്റുകളായ വാട്ട് ദ ഫസ് സൂചിപ്പിക്കുന്നത് പ്രകാരം കേരള ബോക്സ് ഓഫീസില്‍ റിലീസിന് നേര് നേടിയത് 2.23 കോടി രൂപയാണ്. മികച്ച റിവ്യുകള്‍ ലഭിച്ചതിനാല്‍ രാത്രി ഷോകളില്‍ വൻ കുതിച്ച് ചാട്ടം ഉണ്ടായി എന്നും അത് ബോക്സ് ഓഫീസില്‍ കാര്യമായി പ്രതിഫലിക്കും എന്ന സൂചനയും  വാട്ട് ദ ഫസ് നല്‍കുന്നു. എന്തായാലും ബോക്സ് ഓഫീസിലും മോഹൻലാലിന് തിരിച്ചുവരവായി മാറുകയാണ് ജീത്തു ജോസഫിന്റെ നേര്. മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രം കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നാണ് എന്നാണ് അഭിപ്രായങ്ങള്‍. വക്കീലായി മിന്നും പ്രകടനമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്ന് നേര് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

കഥാപാത്രമായി മാറിയ മോഹൻലാലിനെ കുറേക്കാലത്തിന് ശേഷം കാണാൻ കഴിയുന്നു എന്നതാണ് നേരിന്റെ പ്രത്യേകത. ആത്മവിശ്വാസമില്ലാത്ത വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രം പിന്നീട് വിജയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്നതാണ് നേരിന്റെ ആകാംക്ഷ നിറഞ്ഞ ഘടകം. ഒരു മോഹൻലാൽ ചിത്രമായിരിക്കുമ്പോഴും കൂടെ എത്തിയ ഒരോ കഥാപാത്രങ്ങൾക്കും അവരുടെതായ മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കാവുന്ന ചിത്രം കൂടിയാണിത്.  അനശ്വര രാജന്റെയും സിദ്ധീഖിന്റെയും കൂടി ചിത്രമാണ് ‘നേര്’. അനശ്വരയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് നേരിലെ സാറ എന്ന് തന്നെ പറയാം.  സാറയായി മറ്റൊരു താരത്തിനെയും ചിന്തിക്കാൻ കഴിയാത്ത തരത്തിൽ അനശ്വര തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന്റെ  തിരക്കഥ എഴുതിയിരിക്കുന്നത് .  പ്രിയാമണി,  നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്

Sreekumar R