വിഷ്ണുവിനെ ചേര്‍ത്ത് പിടിച്ച് കേക്ക് മുറിച്ച് മോഹന്‍ലാല്‍!!! നേരിന്റെ വിജയാഘോഷം വൈറല്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ചിത്രം നേര് എല്ലാ പ്രേക്ഷക പ്രതീക്ഷകളും നിലനിര്‍ത്തിയിരിക്കുകയാണ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തെ പ്രശംസിച്ചുള്ള നിരവധി പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ഇപ്പോഴിതാ നേരിന്റെ വിജയാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്.

നേര് ആദ്യദിനത്തില്‍ തന്നെ തിയ്യേറ്ററിലെത്തി ‘കണ്ട’ കാഴ്ച പരിമിതിയുള്ള ഒരു യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ നേരിന്റെ വിജയാഘോഷത്തില്‍ പ്രത്യേക അതിഥിയായി എത്തിയിരിക്കുകയാണ് വൈറല്‍ യുവാവായ വിഷ്ണു.

കടുത്ത ലാല്‍ ആരാധകനാണ് ദിവാംഗനായ വിഷ്ണു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് നേരിന്റെ വിജയാഘോഷത്തിലേക്ക് വിഷ്ണുവിനെ ക്ഷണിച്ചത്. വിഷ്ണുവിനെ ചേര്‍ത്ത് നിര്‍ത്തിയായിരുന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചത്. വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് കൊല്ലം സ്വദേശിയായ വിഷ്ണു. കാഴ്ച പരിമിതിയുള്ളതിനാല്‍ കഥ കേട്ടാണ് മനസിലാക്കുന്നത്. നേര് വലിയ ഇഷ്ടമായി എന്ന് വിഷ്ണു പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം തീയേറ്ററില്‍ പോയി കാണാറുള്ളൂവെന്നും ഒടിയന്‍ സിനിമയ്ക്ക് ശേഷം നേര് കാണാനാണ് തിയറ്ററില്‍ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ വൈറലായിരുന്നു.

കാണാന്‍ പറ്റുമോ..? എന്ന ചോദ്യത്തിന് ”കേള്‍ക്കാന്‍ പറ്റുമല്ലോ”എന്നായിരുന്നു വിഷ്ണു മറുപടി പറയുന്നത്. മികച്ച സിനിമയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ആ വീഡിയോ മോഹന്‍ലാലും കണ്ടിരുന്നു. തുടര്‍ന്നാണ് വിഷ്ണുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

വിഷ്ണുവിന്റെ വലിയ ആഗ്രഹമായിരുന്നു മലയാളത്തിന്റെ പ്രിയ നടനെ കാണുക എന്നത്. ഇത് സഫലമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. നേരിലെ മോഹന്‍ലാലിന്റെ അഭിനയം മികച്ചതാണെന്നും ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടന്‍ ഇന്ത്യയിലുണ്ടോ എന്നത് സംശയമാണെന്നും വിഷ്ണു പറയുന്നു. മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും വിഷ്ണുവിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സെല്‍ഫിയെടുത്തു. വിഷ്ണു സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച ദ്യശ്യങ്ങളും വിജയാഘോഷത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിഷ്ണു സന്തോഷം പങ്കുവച്ചു. ‘കിടു മാസ്’ അഭിനയമാണ് സിദ്ദിഖിന്റേത് എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകള്‍. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്ബാവൂര്‍, ശാന്തി മായാദേവി, അനശ്വര രാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
.

Anu

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

22 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

30 mins ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

35 mins ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

42 mins ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

11 hours ago