വിഷ്ണുവിനെ ചേര്‍ത്ത് പിടിച്ച് കേക്ക് മുറിച്ച് മോഹന്‍ലാല്‍!!! നേരിന്റെ വിജയാഘോഷം വൈറല്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ചിത്രം നേര് എല്ലാ പ്രേക്ഷക പ്രതീക്ഷകളും നിലനിര്‍ത്തിയിരിക്കുകയാണ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തെ പ്രശംസിച്ചുള്ള നിരവധി പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ഇപ്പോഴിതാ നേരിന്റെ വിജയാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത്…

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ചിത്രം നേര് എല്ലാ പ്രേക്ഷക പ്രതീക്ഷകളും നിലനിര്‍ത്തിയിരിക്കുകയാണ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തെ പ്രശംസിച്ചുള്ള നിരവധി പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ഇപ്പോഴിതാ നേരിന്റെ വിജയാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്.

നേര് ആദ്യദിനത്തില്‍ തന്നെ തിയ്യേറ്ററിലെത്തി ‘കണ്ട’ കാഴ്ച പരിമിതിയുള്ള ഒരു യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ നേരിന്റെ വിജയാഘോഷത്തില്‍ പ്രത്യേക അതിഥിയായി എത്തിയിരിക്കുകയാണ് വൈറല്‍ യുവാവായ വിഷ്ണു.

കടുത്ത ലാല്‍ ആരാധകനാണ് ദിവാംഗനായ വിഷ്ണു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് നേരിന്റെ വിജയാഘോഷത്തിലേക്ക് വിഷ്ണുവിനെ ക്ഷണിച്ചത്. വിഷ്ണുവിനെ ചേര്‍ത്ത് നിര്‍ത്തിയായിരുന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചത്. വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് കൊല്ലം സ്വദേശിയായ വിഷ്ണു. കാഴ്ച പരിമിതിയുള്ളതിനാല്‍ കഥ കേട്ടാണ് മനസിലാക്കുന്നത്. നേര് വലിയ ഇഷ്ടമായി എന്ന് വിഷ്ണു പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം തീയേറ്ററില്‍ പോയി കാണാറുള്ളൂവെന്നും ഒടിയന്‍ സിനിമയ്ക്ക് ശേഷം നേര് കാണാനാണ് തിയറ്ററില്‍ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ വൈറലായിരുന്നു.

കാണാന്‍ പറ്റുമോ..? എന്ന ചോദ്യത്തിന് ”കേള്‍ക്കാന്‍ പറ്റുമല്ലോ”എന്നായിരുന്നു വിഷ്ണു മറുപടി പറയുന്നത്. മികച്ച സിനിമയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ആ വീഡിയോ മോഹന്‍ലാലും കണ്ടിരുന്നു. തുടര്‍ന്നാണ് വിഷ്ണുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

വിഷ്ണുവിന്റെ വലിയ ആഗ്രഹമായിരുന്നു മലയാളത്തിന്റെ പ്രിയ നടനെ കാണുക എന്നത്. ഇത് സഫലമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. നേരിലെ മോഹന്‍ലാലിന്റെ അഭിനയം മികച്ചതാണെന്നും ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടന്‍ ഇന്ത്യയിലുണ്ടോ എന്നത് സംശയമാണെന്നും വിഷ്ണു പറയുന്നു. മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും വിഷ്ണുവിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സെല്‍ഫിയെടുത്തു. വിഷ്ണു സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച ദ്യശ്യങ്ങളും വിജയാഘോഷത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിഷ്ണു സന്തോഷം പങ്കുവച്ചു. ‘കിടു മാസ്’ അഭിനയമാണ് സിദ്ദിഖിന്റേത് എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകള്‍. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്ബാവൂര്‍, ശാന്തി മായാദേവി, അനശ്വര രാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
.