ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ സിനിമാ പ്രേമം പ്രശസ്തമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമകളോട് പ്രത്യേക താത്പര്യമാണ് താരത്തിന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍ എന്താണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍, ശേഷം ചര്‍ച്ചകളില്‍ കമന്ററികള്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിന് താത്പര്യമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.
മാത്രമല്ല, അദ്ദേഹം തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഉചിതമായിരിക്കും എന്നാണ് ഫോക്സ് സ്പോര്‍ട്സുമായുള്ള വാര്‍ണറുടെ പാര്‍ട്ട് ടൈം കമന്ററി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വാര്‍ണറിന്റെ ഇന്ത്യന്‍ സിനിമാ പ്രേമം പ്രശസ്തമാണ്. പലപ്പോഴായി അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റാഗ്രാം റീലുകളും ടിക് ടോക്ക് വീഡിയോകളും പങ്കിട്ടിരുന്നു. അല്ലു അര്‍ജുന്റെ
പുഷ്പയുടെ സ്റ്റെപ്പ് അനുകരിച്ച് അദ്ദേഹം റീലുകള്‍ ചെയ്തിരുന്നു. മാത്രമല്ല സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ കടുത്ത ആരാധകനാണെന്ന് വാര്‍ണര്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്. തെലുങ്ക് ആരാധകര്‍ക്കിടയിലും അദ്ദേഹം സ്റ്റാറായിക്കഴിഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…