ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍, തെലുങ്ക് സിനിമകളില്‍ അഭിനയിക്കൂ!! ഡേവിഡ് വാര്‍ണറോട് നെറ്റ്ഫ്‌ലിക്സ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ സിനിമാ പ്രേമം പ്രശസ്തമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമകളോട് പ്രത്യേക താത്പര്യമാണ് താരത്തിന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍ എന്താണെന്നും…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ സിനിമാ പ്രേമം പ്രശസ്തമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമകളോട് പ്രത്യേക താത്പര്യമാണ് താരത്തിന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍ എന്താണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍, ശേഷം ചര്‍ച്ചകളില്‍ കമന്ററികള്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിന് താത്പര്യമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.
മാത്രമല്ല, അദ്ദേഹം തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഉചിതമായിരിക്കും എന്നാണ് ഫോക്സ് സ്പോര്‍ട്സുമായുള്ള വാര്‍ണറുടെ പാര്‍ട്ട് ടൈം കമന്ററി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് നെറ്റ്ഫ്‌ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാര്‍ണറിന്റെ ഇന്ത്യന്‍ സിനിമാ പ്രേമം പ്രശസ്തമാണ്. പലപ്പോഴായി അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റാഗ്രാം റീലുകളും ടിക് ടോക്ക് വീഡിയോകളും പങ്കിട്ടിരുന്നു. അല്ലു അര്‍ജുന്റെ
പുഷ്പയുടെ സ്റ്റെപ്പ് അനുകരിച്ച് അദ്ദേഹം റീലുകള്‍ ചെയ്തിരുന്നു. മാത്രമല്ല സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ കടുത്ത ആരാധകനാണെന്ന് വാര്‍ണര്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്. തെലുങ്ക് ആരാധകര്‍ക്കിടയിലും അദ്ദേഹം സ്റ്റാറായിക്കഴിഞ്ഞു.