നയന്‍സ്-വിക്കി വിവാഹം നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ കാണാം! ഔദ്യോഗികമായി സ്ഥിരീകരണം

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി, നയന്‍ താര-വിഗ്‌നേഷ് ശിവന്‍ ആഢംബരവിവാഹം
ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ സ്ട്രീം ചെയ്യും. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും നെറ്റ്ഫ്‌ലിക്‌സ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, സ്ട്രീമിങ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നയന്‍സ്-വിഗ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സീരീസ് ഹെഡ് തന്യ ബാമി വാര്‍ത്താ കുറിപ്പിലൂടെയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് വിവാഹ വിഡിയോ സംവിധാനം ചെയ്യുന്നതും.

താരവിവാഹം നടത്തിയത് നെറ്റ്ഫ്ളിക്സായിരുന്നു. 25 കോടി രൂപയുടെ പകര്‍പ്പവകാശവും നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിഗ്‌നേഷ് ശിവന്‍ വിവാഹ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതില്‍ പ്രതിഷേധിച്ച് സ്ട്രീമിംഗില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിനു ചെലവാക്കിയ പണം നെറ്റ്ഫ്‌ലിക്‌സ് തിരികെ ചോദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തെ ആഡംബര റസോര്‍ട്ടിലായിരുന്നു നയന്‍താര വിഘ്‌നേഷ് വിവാഹം നടന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് അതിഥികള്‍ക്കുള്ള മുറികള്‍ ബുക്ക് ചെയ്തത്. വിവാഹ വേദിയില്‍ പടുകൂറ്റന്‍ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണമായിരുന്നു വിവാഹ സക്കാരത്തിലുണ്ടായിരുന്നത്.


മുംബൈയില്‍ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകര്‍, ടോപ്പ് റേറ്റഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി എല്ലാ ചെലവുകളും വഹിച്ചത് നെറ്റ്ഫ്ളിക്സ് തന്നെ.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

25 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago