മണിരത്നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ചിത്രത്തിലെ നായികമാരായെത്തുന്നത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനുമാണ്. പൊന്നിയിൻ സെൽവനിൽ ഐശ്വര്യയുമായി പ്രവർത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃഷ.
ഐശ്വര്യയുമായി സംസാരിക്കരുതെന്ന് സംവിധായകൻ മണിരത്നം പറഞ്ഞിരുവെന്ന് തൃഷ പറയുന്നു. താൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് ഐശ്വര്യ റായ്, ആദ്യ ദിനം തന്നെ ഐശ്വര്യയോട് സംസാരിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടി. അവർ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. പിന്നെ സിനിമയിൽ ഞങ്ങൾ രണ്ടുപേരും എതിർ കഥാപാത്രങ്ങളായാണ് അഭിനയിക്കുന്നത്.അതിനീൽ തന്നെ പരസ്പരം ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെയായപ്പോൾ അത് ഏറെ വെല്ലുവിളിയായിരുന്നു.
ഞങ്ങൾ രണ്ടുപേരും സംസാരിക്കുമ്പോൾ മണിരത്നം സർ പറയാറുണ്ടായിരുന്നു ”നോക്കൂ, നിങ്ങൾ വളരെയധികം സംസാരിക്കുന്നു,സംസാരിക്കുന്നത് നിർത്തൂ,എന്റെ സീനിൽ ഈ സൗഹൃദം ഉണ്ടാവുകയില്ലെ”ന്നും അദ്ദേഹം പറയുമായിരുന്നു തൃഷ വ്യക്തമാക്കി.ഐശ്വര്യയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്നും തൃഷ പറഞ്ഞു.മണിരത്നം വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…