‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നതാര്??

നവാഗതനായ ജയൻ നമ്പ്യാർ പൃഥ്വിരാജ് സുകുമാരനെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സിനിമയുടെ ചിത്രീകരണം ഈ മാസം പത്തൊൻപതിന് ആരംഭിക്കും.അന്തരിച്ച സംവിധആയകൻ സച്ചിയുടെ കൂടെ പ്രവർത്തിച്ച അനുഭവത്തിലൂടെ  ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനാവുകയാണ് വിലായത്ത് ബുദ്ധയിലൂടെ.

 

ചിത്രത്തിൽ പ്രിയംവദാ കൃഷ്ണനാണു നായികയായി എത്തുന്നത്.തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് പ്രിയംവദാ കൃഷ്ണൻ. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന വിലായത്ത് ബുദ്ധ ഒരു ത്രില്ലർ മൂവിയായിട്ടാണ് ഒരുങ്ങുന്നത്. ജി ആർ ഇന്ദുഗോപന്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


ഷമ്മി തിലകൻ, കോട്ടയം രമേഷ്,അനുമോഹൻ, രാജശ്രീ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.സിനിമയുടെ ഛായാഗ്രഹണം അരവിന്ദ് കശ്യപ്പ്, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്,സംഗീതം ജെയ്ക്ക് ബിജോയ്സ്, കോസ്റ്റ്യും ഡിസൈൻ സുജിത് സുധാകരൻ, മേക്കപ്പ് മനുമോഹൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ ,ലെൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ എന്നിവരാണ്.നിർമ്മാണ നിർവ്വഹണം അലക്‌സ് ഇ കുര്യൻ

Aiswarya Aishu