ഇടിപൂരവുമായി ടർബോ ജോസ്! മാസ് ലുക്കിൽ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ വൈറൽ 

Follow Us :

മമ്മൂട്ടിയുടെ മാസ്സ് ഹീറോ പര്യവേഷം നൽകുന്ന ഒരു ചിത്രമാണ് ടർബോ, വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ കോമഡി ചിത്രം മെയ് 23  നെ റിലീസ് ആകുകയാണ്. ചിത്രത്തിൽ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, മമ്മൂട്ടി കമ്പിനി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ ജോസ് , ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ മാസ്സ് ലുക്കാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ, മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും, മമ്മൂട്ടിയും ഒന്നിക്കുന്ന മറ്റൊരു ആക്ഷൻ ചിത്രമാണ് ടർബോ. വിഷ്ണു ശർമ്മയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേഴ്സ് ആണ്

ഒരു മലയാള സിനിമക്ക് ആദ്യമായാണ്  വിയറ്റ്നാം ഫൈറ്റേഴ്‌സ്  ഇങ്ങനൊരു ആക്ഷൻ ഒരുക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ്  ഈ ചിത്രത്തിനെ സംഗീതം നൽകിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ തെലുങ്ക് നടൻ രാജ്  ബി ഷെട്ടിയും, തെലുങ്ക് നടൻ സുനിലും അഭിനയിക്കുന്നു ,മമ്മൂട്ടി ആരാധകരെല്ലാം ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്