ആ പൊരിഞ്ഞ അടിയുടെ കാരണം ഇതാ…’ടര്‍ക്കിഷ് തര്‍ക്കം’ ടൈറ്റില്‍ റിലീസ് ചെയ്ത് മമ്മൂട്ടി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സണ്ണി വെയ്ന്‍ – ലുക്മാന്‍ പൊരിഞ്ഞ അടിയുടെ കാരണം ഇതാ. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ചിത്രത്തിന്റെ ടൈറ്റില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു. ഈ തര്‍ക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പങ്കുവച്ചു.

സണ്ണി വെയ്‌നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ഒരുക്കുന്നത് നവാസ് സുലൈമാന്‍ ആണ്. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ്.

ഹരിശ്രീ അശോകന്‍, സുജിത് ശങ്കര്‍, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ് , ജയശ്രീ തുടങ്ങി അറുപതിലധികം ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയുടെ വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്‌നും ലുക്മാനും പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ടര്‍ക്കിഷ് തര്‍ക്കത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ, അടിത്തട്ട്, നെയ്മര്‍ തുടങ്ങിയഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ളയാണ്. c/o സൈറാബാനു പോലുള്ള ചിത്രങ്ങള്‍ സമ്മാനിച്ച അബ്ദുല്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജൂണിലെ മനോഹര ഗാനങ്ങള്‍ ഒരുക്കിയ ഇഫ്തിയാണ് ടര്‍ക്കിഷ് തര്‍ക്കത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

സൗണ്ട് ഡിസൈനിങ്ങിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളി കൂടിയായ ജിബിന്‍ നേത്ര്വതം നല്‍കുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സിമി ശ്രീ. വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു.പി.കെ,ഡിസൈന്‍സ് ; തോട്ട് സ്റ്റേഷന്‍,ആര്‍ട്ട് മെഷീന്‍,പി ആര്‍ ഓ: പ്രതീഷ് ശേഖര്‍, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

4 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

42 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago