Film News

43 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ്  ക്യാംപയൻ  എന്നറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ചു താഴയിട്ടൂ,’വാലിബനെ’ കുറിച്ച് ഹരീഷ് പേരടി

ലിജോ, മോഹൻലാൽ കൂട്ടുകെട്ടിൽ പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’, കഴിഞ്ഞ ദിവസം റിലീസ് ആയ ഈ ചിത്രത്തിന് നിരവധി വിമർശനങ്ങളും ,ഹേറ്റ് ക്യാംപയ്‌നുകളുമാണ് നേരിട്ടിരുന്നത്, ഈ ചിത്രത്തിൽ മോഹൻലാലിൻറെ വളർത്തച്ചനായ അയ്യനാരുടെ വേഷം ചെയ്യ്ത ഹരീഷ് പേരടി ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ  നേടുന്നത്. വാലിബനിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചത്.

ഇത്രയേറെ ഹെയിറ്റ് ക്യാംപയിനുകൾ നടന്നിട്ടും ഇപ്പോളും കുടുംബപ്രേക്ഷകർ എത്തുന്നുണ്ട് ഈ സിനിമ കാണാൻ. 43 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ്  ക്യാംപയൻ  എന്നറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ചു താഴയിട്ടൂണ്ടു, കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്, ഈ ലോകം എത്ര വികസിച്ചാലും നമ്മളുടെ തലച്ചോറിലെ പകയും,പ്രതികാരവും അതുപോലെ നിലനിൽക്കുകയാണ്, ഈ ചിത്രത്തിൽ അയാൾക്ക് പിന്നിൽ നിൽക്കുന്ന ആളുകളെ പോലെ ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ  മറികടന്ന് കുടുംബങ്ങൾ തീയറ്ററിൽ എത്താൻ തുടങ്ങി

ഇനിയും വാലിബന്റെ തേരോട്ടമാണ്, ആ തേരോട്ടത്തിൽ നിങ്ങളും പങ്കു ചേരുക. കാരണം ഇത് ലിജോ യുടെ കൈയൊപ്പാണ്, ലോക മലയാളസിനിമയുടെ കൈയൊപ്പ് ഹരീഷ് പേരടി കുറിക്കുന്നു. പലരും നരസിംഹത്തിലെ മോഹൻലാൽ എന്ന രീതിയിലാണ് ആളുകൾ തീയറ്ററിൽ എത്തിയത്, എന്നാൽ അത് നാടോടി കഥ പറയുന്നതുപോലെയാണ് വാലിബനെ കണ്ടത് എന്ന് ലിജോ യും മുൻപ് പറഞ്ഞിരുന്നു

 

Suji