Categories: Film News

‘കൈതി 2’ന്റെ അപ്‌ഡേറ്റുമായി കാർത്തി!!

നടൻ കാർത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘കൈതി’. സംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൈതി’യുടെ രണ്ടാം ഭാഗം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരാധകർ കാത്തിരുന്ന സിനിമയുടെ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് നടൻ കാർത്തി.

” എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമയാണ് കൈതി. എന്നിലേക്ക് കൈതി എത്തിയത് ഒരു ചെറിയ ആശയമായിട്ടാണ്. എന്നാൽ അത് കൾക്കുമ്പോൾ തന്നെ തനിക്ക് അറിയാമായിരുന്നു ഇത് വലിയൊരു ആക്ഷൻ സിനിമയാണ് എന്ന്. സിനിമയിലെ പ്രധാന കഥാപാത്രം ‘ഡില്ലി’യെ രൂപപ്പെടുത്താൻ ഞങ്ങളുടെ ടീം ഒരുപാട് റിസേർച്ച് ചെയ്തിരുന്നു.അതിനാൽ തന്നെ കൈതി മനോഹരമായ ഒരു സിനിമയായി മാറി. സംവിധായകൻ ലോകേഷ് കനകരാജ് കൈതിയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചനയിലാണെന്നും സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്”എന്നാണ് കാർത്തി പറഞ്ഞിരിക്കുന്നത്.

അടുത്തിടെ ഇറങ്ങിയ കാർത്തിയുടെ ‘സർദാർ’ ആഗോളതലത്തിൽ 100 കോടി ക്ലബിൽ എത്തിയ സിനിമയാണ്. പി എസ് മിത്രൻ സംവിധാനം ചെയ്ത സർദാറിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉടൻ വരുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് സർദാർ നിർമ്മിച്ചത്

Aiswarya Aishu