52-ാം വയസ്സിലും ചുറുചുറുക്കിന്റെയും ഉന്മേഷത്തിന്റെയും രഹസ്യം ഇത്!!! വെളിപ്പെടുത്തി ശോഭന

നാഗവല്ലിയായി മലയാളി മനസ്സില്‍ ചേക്കേറിയ നടിയാണ് ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും താരം നൃത്തവേദികളില്‍ സജീവമാണ് താരം. ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന. രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

52-ാം വയസ്സിലും ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്നുണ്ട് താരം. താന്‍ ശരീരസൗന്ദര്യവും ഉന്മേഷവും നിലനിര്‍ത്തുന്നത് എങ്ങനെ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. പ്രോട്ടീന്‍ ഷേക്കിനൊപ്പം ഡയറ്റും പിന്‍തുടരുന്ന ആളാണ് താനെന്ന് ശോഭന പറയുന്നു. ‘പ്രോട്ടീന്‍ ഷേക്കും ഡയറ്റുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് താരം പറയുന്നു.

‘ചിലപ്പോള്‍ മൂന്നു ദിവസത്തെ ഡയറ്റ് എടുക്കും, ചിലപ്പോള്‍ ഏഴു ദിവസത്തേക്കോ, ക്രാഷ് ഡയറ്റോ പിന്‍തുടരും,’ കൃത്യമായ ഇടവേളകളില്‍ ശരീരഭാരം നോക്കുന്ന പതിവുണ്ടെന്നും ശോഭന പറയുന്നു

പിസ്സ, ബര്‍ഗര്‍,പാസ്ത, ബ്രഡ്, സാന്‍ഡ്വിച്ച്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, റെഡ് മീറ്റ് ഒന്നും താരം കഴിക്കാറില്ല. അതേസമയം തായ് ഫുഡ്, ഡിസേര്‍ട്ട് എന്നിവയൊക്കെയാണ് കഴിക്കാന്‍ ഏറെ ഇഷ്ടമെന്നും താരം പറയുന്നു.

1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. സിനിമാ നൃത്ത പാരമ്പര്യമുള്ളതാണ് താരത്തിന്റെ കുടുംബം.

തന്റെ അമ്മായിമാരായ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്.

പത്മശ്രീ പുരസ്‌കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും ശോഭന നേടിയിട്ടുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമാണി പുരസ്‌കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്ന പുരസ്‌കാരം , പത്മശ്രീ പുരസ്‌കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെയുള്ള പ്രമുഖ പുരസ്‌കാരങ്ങള്‍ എല്ലാം താരം നേടിയിട്ടുണ്ട്. അനന്തനാരായണിയാണ് മകള്‍. വിവാഹം കഴിച്ചിട്ടില്ലാത്ത താരത്തിന്റെ ദത്ത് പുത്രിയാണ് അനന്തനാരായണി.

Anu B