വിജയ് ആരാധകർക്ക് പുതുവത്സര സമ്മാനമെത്തി ; ദളപതി 68ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടനാര് എന്ന ചോദ്യത്തിന് ആദ്യമെത്തുന്ന പേരുകളിലൊന്ന് വിജയ് ആയിരിക്കും. തമിഴ് നാട്ടിൽ മാത്രമല്ല ഇവിടെ കേരളത്തിലും ഉണ്ട്  ഒരുപാട് വിജയ് ആരാധകർ. ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതുവര്‍ഷ സമ്മാനം എത്തിയിരിക്കുന്നു. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ ടെെറ്റിലിനെക്കുറിച്ച് കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നു വരുന്നുണ്ടായിരുന്നു എന്നാലിപ്പോൾ അതിനും ഉത്തരമായിരിക്കുന്നു. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവാ  ദ ഗോട്ട് എന്നാണ് ചിത്രത്തിന്‍റെ പേര്.  ടെെം ട്രാവൽ ചിത്രമായിരിക്കും ദ ഗോട്ട് എന്നാണ് സൂചനകൾ. ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ വൈകിട്ട് 6 മണിക്കാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് പുറത്തു വിട്ടത്. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവും വിജയ്‍യും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും അത്രയും വലുതാണ്.

അജിത് നായകൻ ആയെത്തിയ മങ്കാത്ത എന്ന ചിത്രം  സംവിധാനം ചെയ്തതും വെങ്കട്ട് പ്രഭു. രണ്ട് ജനറേഷനിൽ ഉള്ള വിജയിയെ പോസ്റ്ററില്‍ കാണാം. ഒരു പാരച്യൂട്ട് ലാന്‍റിന് ശേഷം എന്ന രീതിയിലാണ് പോസ്റ്റര്‍. ചിത്രത്തില്‍ വിജയ് ഇരട്ട റോളിലാണ് എത്തുന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം തായിലൻഡിൽ വെച്ച് നടന്നിരുന്നു. രണ്ടാഴ്ചത്തെ ഷൂട്ടിങ്ങിനെ ശേഷം അടുത്തിടെ വിജയ് ചെന്നൈയിൽ തിരിച്ചെത്തും. ചെന്നൈയിലെ ഷെഡ്യൂൾ ഉടൻ ആരംഭിക്കും. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍ അമീർ , യോഗി ബാബു, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

സിദ്ധാർത്ഥ് നൂനി ഛായാ​ഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയുന്നത്. ദിലീപ് സുബ്ബരായനാണ് സംഘട്ടനസംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രം കൂടിയാണ് ഗോട്ട്. സമീപകാല തമിഴ് സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും മിനിമം ഗ്യാരന്‍റി നല്‍കുന്ന നടനാണ് വിജയ് . കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ചിത്രം ലിയോയിലൂടെ വിജയ് സ്വന്തമാക്കിയത്. 2023 ലെ ഏറ്റവും വലിയ തമിഴ് ഹിറ്റും ഇതുതന്നെയായിരുന്നു. ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ദ ഗോട്ട്. കൂടാതെ ഗോട്ടിന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നുവെന്ന വാർത്തയും നേരത്തെ വന്നിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

51 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago