
അവൾ
ഏകാന്തതയുടെ നാളുകളില്‍
ഇളം കാറ്റായി എന്‍ മേനിയില്‍ നീ പതിച്ചപ്പോള്‍
ഞാനറിഞ്ഞുവല്ലോ സ്നേഹത്തിന് മധുരം
എന്‍ സ്വപ്നം തകര്‍ന്നപ്പോള്‍
കൈത്താങ്ങായി എത്തിയതും നീയല്ലയോ…
പരസ്പരം വഴക്കടിച്ച നാളുകളില്‍
ഞാന്‍ അറിഞ്ഞുവല്ലോ നിന് സൗഹൃദം
സ്നേഹത്തിന് നിറകുടമായ സുന്ദരീ…
എന്‍ മനം കൊതിക്കുന്നു നിനക്കായി..
ഇന്നലെകളിലെ വേദനിക്കും ഓര്‍മ്മകള്‍
മാറ്റിയെടുത്തതും നിന് സാന്നിധ്യമല്ലയോ…
നിന് ശബ്ദം കാതില്‍ മന്ത്രിച്ച നാള്
നിന് കവിളില്‍ ചുംബനങ്ങള്‍ നിറയ്ക്കുവാന്‍
അറിയാതെ മോഹിച്ചുവല്ലൊ ഞാന്‍….
-Vijin Vijayappan











