പൃഥ്വിരാജ് വളരെ ശക്‌തമായി തന്നെ തന്റെ രാഷ്ട്രീയം വ്യക്‌തമാക്കി; എമ്പുരാൻ ഉറപ്പായും എല്ലാവരും കാണണം ,രാഹുൽ ഈശ്വർ

എല്ലാവരും എമ്പുരാൻ സിനിമ കാണണമെന്ന് , രാഹുൽ ഈശ്വർ . പൃഥ്വിരാജ് വളരെ ശക്തമായി തന്നെ തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ടെന്നും, മുരളീ ഗോപിക്കും ,പൃഥ്വിരാജിനും ,മോഹൻലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും രാഹുൽ പറഞ്ഞു.മോഹൻലാലും, പൃഥ്വിരാജും, മുരളീ ഗോപിയൊക്കെ എഴുതുന്നതാണ്. ഇതിന്റെ പിന്നിൽ അന്താരാഷ്ട്ര തീവ്രവാദ ഇസ്ലാമിക് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലാ. ചിത്രത്തിൽ ബിജെപിയെ അതിശക്തമായി, പേരെടുത്ത് പറഞ്ഞുതന്നെ ആക്രമിച്ചിട്ടുണ്ട്. എൻഐഎയടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യം തന്നെയാണ്. മുരളീ ഗോപിക്കും ,പൃഥ്വിരാജിനും, മോഹൻലാലിനു൦ വലിയ ധൈര്യമാണ് രാഹുൽ പറഞ്ഞു.

ഞാൻ മുംബയ് നോക്സിലാണ്. നമ്മുടെ എമ്പുരാൻ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോരായ്മകളും ഉണ്ട്. പോസിറ്റീവുകളുമുണ്ട് മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഉണ്ട്. ആദ്യം സിനിമയെപ്പറ്റി പറയാം. ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെർഫോമൻസ് ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. വളരെ വ്യക്തമായിത്തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അതിശക്തമായി തന്നെ തീവ്രവലതുപക്ഷം അടക്കമുള്ളവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

ലൂസിഫറിൽ കോൺഗ്രസും കമ്മ്യൂണിസവും ബിജെപിയുമെല്ലാം ബാലൻസ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കിൽ ഇതിൽ കുറേക്കൂടി കടുത്ത രീതിയിൽ ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയാണ്. അതായത് 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആൾക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും പ്രധാന വില്ലന് ബജറംഗി എന്ന പേരിടുകയും മറ്റും ചെയ്ത് തന്റെ നിലപാട് വ്യക്തമാക്കി,മഞ്ജു വാര്യരുടെ നല്ല പവർ പെർഫോമൻസാണ്. ടൊവിനോ നന്നായിട്ടുണ്ട്. ഹോളിവുഡ് സ്‌റ്റൈൽ മൂവി എന്ന് പറയാൻ കഴിയും, രാഹുൽ ഈശ്വർ പറയുന്നു.