മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യാന്തര സ്വർണ്ണക്കടത്തിന്റെ കൊള്ള സങ്കേതമാക്കിയ പിണറായി വിജയൻ രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെ. പി. സി.സി. യുടെ ആഹ്വാനപ്രകാരം ഒറ്റപ്പാലം തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ബൂത്ത് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ പിണറായി വിജയന്റെയും ഐ .ടി .സെക്രട്ടറി എം. ശിവശങ്കരന്റെയും വിവാദ നായിക സ്വപ്ന സുരേഷിന്റെയും കോലവും വഹിച്ചുകൊണ്ട് തോട്ടക്കര സെന്ററിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണാ സമരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ആർ.പി. ശ്രീനിവാസൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി. മുഹമ്മദ് നിസാർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എ. സിദ്ധീക്ക്, കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.
പി.സലാം, എ. അമീർ അലി, സൈതലവി പി., സി. വേലായുധൻ , ജാസിർ .ടി., കെ.പി. പ്രദീപ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.











