പെണ്മക്കൾ ഉള്ളവർ ശ്രദ്ദിക്കു; 70000 രൂപ വരെ സൗജന്യ വിവാഹ ധനസഹായം, വേഗം അപേക്ഷിക്കൂ

പെണ്മക്കളുള്ള രക്ഷിതാക്കൾ ഇനി ബുദ്ധിമുട്ടണ്ട. പെണ്മക്കളുടെ വിവാഹത്തിനായി സർക്കാർ ധനസഹായം നൽകുന്നു . കേരള സർക്കാരിന്റെ മംഗല്യ സമുന്നതി സ്കീമിനെ കുറിച്ച് അറിയുമോ ? മുന്നോക്ക സമുദായത്തിൽപ്പെട്ട പെണ്മക്കളുള്ള രക്ഷിതാക്കൾക്കായി സർക്കാർ ഒരു നിശ്ചിത തുക വിവാഹ ധനസഹായമായി നൽകുന്ന പദ്ധതിയാണ് ഇത് .

2025 – 2026 ലെ ഈ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്. നവംബർ മാസം 28 വരെ അപേക്ഷകൾ നൽകാം. 70000 രൂപയാണ്  ഈ പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുക .  ഇത് എല്ലാ വർഷവും നടപ്പിലാക്കുന്ന പദ്ധതിയാണ് .

അതായത് 2025 ജനുവരി 1 നും 2025 ഒക്ടോബർ 31 നുമിടയിൽ വിവാഹം നടത്തിയിട്ടുള്ളവർക്കാണ് അപേക്ഷ നല്കാൻ അർഹത . BPL, AYA റേഷൻകാർഡുകൾ ഉള്ളവർ, വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ഉള്ളവർ എന്നിവർക്കാണ് അപേക്ഷ നല്കാൻ സാധിക്കുന്നത് .

മംഗല്യ സമുന്നതി പദ്ധതി കൂടുതൽ വിവരങ്ങൾ

  • AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉടമകളായിരിക്കണം.
  • അപേക്ഷ വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ/ അമ്മ ആയിരിക്കണം സമർപ്പിക്കേണ്ടത്. അപേക്ഷകർ വിവാഹിതയായ പെൺകുട്ടി ഉൾപ്പെട്ട റേഷൻകാർഡിലെ അംഗമായിരിക്കണം. മാതാപിതാക്കൾ മരണപ്പെട്ട/ ഉപേക്ഷിച്ച പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/-) രൂപ കവിയാൻ പാടുളളതല്ല. (വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
  • പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തിയായിരിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
  • 2025 ജനുവരി 1 നും 2025 ഒക്ടോബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത. അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
  • എഴുപതിനായിരം (70,000/-) രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്.
  • ഒരു കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.
  • പുനർ വിവാഹത്തിന് ധനസഹായം അനുവദിക്കുന്നതല്ല.

Mangalya Samunnathi Scheme (2025-26)