‘പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കാനും കരയിക്കാനുമൊക്കെ വാലാട്ടിക്ക് സാധിക്കുന്നിടത്ത് ഈ സിനിമ വിജയിച്ചു’

മലയാള സിനിമയിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വളര്‍ത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കാനും കരയിക്കാനുമൊക്കെ വാലാട്ടിക്ക് സാധിക്കുന്നിടത്ത് ഈ സിനിമ വിജയിച്ചു’ എന്നാണ് നിജാദ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വാലാട്ടി ??
ഇന്നലെ രാത്രി തിരുവനന്തപുരത്തെ ന്യൂ തിയേറ്ററില്‍ നിന്നാണ് പടം കണ്ടത്.
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തീര്‍ത്തും പുതുമയുള്ള കിടിലന്‍ പടം.
ഈ അടുത്ത കാലത്ത് pets നെ കഥ പറഞ്ഞ് വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ചാര്‍ളി.
വാലാട്ടിയും അത്തരത്തില്‍ ഒരു സിനിമയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സിനിമയില്‍ കുറെ കൂടെ ഡിഫെറന്റ് ആയ ഒരു പ്ലോട്ടും മേക്കിങ്ങുമാണ് കാണാന്‍ കഴിഞ്ഞത്.
ടോമി, അമലു എന്നീ രണ്ട് നായകളാണ് സിനിമയിലെ നായകനും നായികയും.. അയല്‍വാസികളായ ഇരുവരും തമ്മില്‍ മുടിഞ്ഞ പ്രേമത്തിലാണ്. അതില്‍ അമലു ഒരു അയ്യര്‍ കുടുബത്തിലെയും ടോമി ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെയും നായയാണ്. തങ്ങളുടെ നായകള്‍ ഇരു വീട്ടുകാര്‍ക്കും ജീവനായിരുന്നു.
എന്നാല്‍ ജാതിയും മതവുമൊക്കെ മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങള്‍ക്കും അവരുടെ പ്രണയത്തിലെ വിലങ്ങുതടിയായി മാറുന്നു. ഇതിനിടയില്‍ അമലു ഗര്‍ഭിണി കൂടി ആവുന്നതോടെ കഥയാകെ മാറി മറിയുകയാണ്.
തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്.
നായകള്‍ അഭിനയിക്കുന്നതും സംസാരിക്കുന്നതുമൊക്കെ തീര്‍ത്തും പുതുമയുണര്‍ത്തി. അവരെ ട്രെയിന്‍ ചെയ്യുകയും ലിപ് സിങ്ക് വരെ കൃത്യമാക്കുകയും ചെയ്ത സിനിമയുടെ സംവിധായകനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും പ്രത്യേകം കയ്യടിക്കണം ??
നായകളുടെ പെര്‍സ്‌പെക്റ്റീവില്‍ നിന്ന് കൊണ്ട് പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കാനും കരയിക്കാനുമൊക്കെ വാലാട്ടിക്ക് സാധിക്കുന്നിടത്ത് ഈ സിനിമ വിജയിച്ചു എന്ന് ഞാന്‍ പറയും.
മനുഷ്യരുടെ സിനിമകള്‍ കണ്ട് കണ്ട് മടുത്തില്ലേ… ഇനി മൃഗങ്ങളുടെ ഈ സിനിമ ഒന്ന് കണ്ടു നോക്കൂ ??

Gargi