മേക്കപ്പ് വേണ്ടെന്ന് പറഞ്ഞാല്‍ സന്തോഷം..! അതിനൊരു കാരണം ഉണ്ട്..! നിഖില വിമല്‍

സിനിമാ രംഗത്ത് ഒരു നായികയെ സംബന്ധിച്ച് മേക്കപ്പ് വളരെ അനിവാര്യമാണ്..എന്നാല്‍ റിയലിസ്റ്റിക് സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ നാച്ചുറല്‍ ബ്യൂട്ടി ആയി എത്തുന്ന നായികമാരേയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ മേക്കപ്പിനെ കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് പൊതുവെ മേക്കപ്പ് ഇടുന്നത് ഇഷ്ടമല്ലെന്നാണ് നിഖില പറയുന്നത്.. അതിനുള്ള കാരണവും നടി വ്യക്തമാക്കുന്നുണ്ട്.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ തന്നെ കാണാന്‍ ഭയങ്കര ഭംഗിയാണെന്ന് ആളുകള്‍ പറയാറുണ്ട്. അത് സിനിമയില്‍ നടിമാര്‍ക്ക് മാത്രം കിട്ടുന്ന പ്രിവിലേജാണ്.. സ്‌പെഷ്യല്‍ ലൈറ്റ്‌സും എല്ലാം കിട്ടും.. മേക്കപ്പ് അധികം ഉപയോഗിക്കുന്നത് തനിക്ക് ഇഷ്ടമല്ല.. ചില സിനിമകള്‍ക്ക് ചിലപ്പോള്‍ മേക്കപ്പ് ചെയ്യേണ്ടി വരില്ല.. കൊത്ത് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ താന്‍ മേക്കപ്പ് ചെയ്തിട്ടില്ല എന്നും നിഖില വെളിപ്പെടുത്തി.. മേക്കപ്പ് വേണ്ട എന്ന് പറഞ്ഞാല്‍

തനിക്ക് അത്രയും സന്തോഷം എന്നാണ് നിഖില ബിഹൈന്‍ഡ്വുഡ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.. കാരണം മേക്കപ്പ് ഇടണം എങ്കില്‍ താന്‍ കാലത്ത് ആറ് മണിക്ക് എല്ലാം സെറ്റില്‍ എത്തേണ്ടി വരും.. മേക്കപ്പ് വേണ്ടെങ്കില്‍ വൈകി എത്തിയാല്‍ മതിയാകും അതാണ് തനിക്ക് ഇഷ്ടം എന്നും നടി പറയുന്നു.

മലയാള സിനിമാ ലോകത്ത് ശാലീന സൗന്ദര്യം ഉള്ള മറ്റൊരു നടിയായാണ് നിഖിലയെ പ്രേക്ഷകര്‍ കാണുന്നത്. നിരവധി സിനിമകളില്‍ വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ ഏറ്റവും പുതിയ സിനിമ ആസിഫ് അലി നായകനായി എത്തുന്ന കൊത്താണ്.

Nikhina