Categories: Film News

മലയാള സിനിമയിലെ ഈ പുതുമുഖ താരങ്ങളെ മനസ്സിലായോ ??

ഗീതു അൺചെയിൻഡിലെ ഗീതുവിന്റെ ഒപ്പോസറും സപ്പോർട്ടറുമായി വന്ന രണ്ട് ജുവതികൾ. ഗീതുവിന്റെ പുതിയ കാമുകനായ ഗിരീഷ് ഗീതുവിനാൽ തേക്കപ്പെടുമോ എന്നോർത്ത് അൽപ്പം ഭീഷണിയുടെ സ്വരത്തിൽ ഗീതുവിന്റെ പിറകേ നടന്ന കൂട്ടുകാരിയായ അനിതയെ അവതരിപ്പിച്ചത് നിൽജയാണ്. കണ്ണൂർ സ്വദേശിനി. ബിടെക് ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ നിൽജ സ്കൂൾ കാലഘട്ടത്തിൽ കഥാപ്രസംഗം മോണോ ആക്ട് തുടങ്ങിയ കലാരംഗങ്ങളിൽ സജീവമായിരുന്നു.

കൈരളി ടിവിയിലെ “കഥപറയുമ്പോൾ ” എന്ന റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനവും , മഴവിൽ മനോരയിലെ “മിടുക്കി” എന്ന റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുമായിട്ടുണ്ട്. ആറര വർഷത്തോളം റേഡിയോ മിർച്ചിയിൽ റേഡിയോ ജോക്കി ആയി തിരുവനന്തപുരത്തും കൊച്ചിയിലും ജോലി ചെയ്തു. ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഒരു ചെറു വേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിൽജയുടെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ്. അതിനുശേഷം കപ്പേള എന്ന സിനിമയിൽ ഒരു മുഴുനീള വേഷം ചെയ്തുകൊണ്ട് സിനിമയിൽ സജീവമായി. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയുൾപ്പെടെ അഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. Rocketry എന്ന സിനിമയുടെ മലയാളം വേർഷനിൽ നടൻ മാധവന്റെ കഥാപാത്രത്തിന്റെ മകൾക്ക് ഡബ്ബ് ചെയ്തതും നിൽജയായിരുന്നു..

ഗീതുവിന്റെ കഥകളൊക്കെ കേട്ട് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ക്ലൈമാക്സിലുപയോഗിക്കേണ്ട വാക്കൊക്കെ പഠിപ്പിച്ച് കൊടുക്കുന്ന ലാലിച്ചേച്ചിയായി വന്നത് ശ്രീജ അജിത്താണ് കോഴിക്കോട് സ്വദേശിനി. പഠിച്ചതും വളർന്നതുമൊക്കെ ബഹറിനിലാരുന്നു. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്നും ബിരുദം നേടി. ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീജ സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സോളോ, വിജയ് സൂപ്പറും പൗർണ്ണമിയും, ഓപ്പറേഷൻ ജാവ, ഫ്രീഡം ഫൈറ്റ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു.

Rahul